കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മോഡിയുടെ മെഗാ റാലി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി 2013 സെപ്റ്റംബര്‍ 29 ന് ദില്ലിയിലെ റാലിയെ അഭിസംബോധന ചെയ്യും. അഞ്ച് ദിവസം മുമ്പ് ഭോപ്പാലില്‍ നടന്ന റാലിയില്‍ റെക്കോര്‍ഡ് ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നുത്. അതിനെ വെല്ലുന്ന ആള്‍ക്കൂട്ടത്തെ ദില്ലിയില്‍ എത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

മോഡി പങ്കെടുക്കുന്ന റാലിയെ ദേശീയ തലസ്ഥാനത്തെ ഏറ്റവും വലിയ പരിപാടിയാക്കുക എന്ന ലക്ഷ്യത്തിനായി അശ്രാന്ത പരിശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അഞ്ച് ലക്ഷം പേരെങ്കിലും പരിപാടിക്ക് എത്തുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Narendra Modi

വികാസ് റാലി(വികസന റാലി) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ മോഡി മുക്കാല്‍ മണിക്കൂര്‍ പ്രസംഗിക്കും. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് നവംബറില്‍ നടക്കുന്ന ദില്ലി അസംബ്ലി തിരഞ്ഞെടുപ്പും കൂടി ലക്ഷ്യമിട്ടാണ് റാലി. കഴിഞ്ഞ മൂന്ന് തവണയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനായിരുന്നു വിജയം.

രാവിലെ 10 നാണ് റാലി തുടങ്ങുക. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ രോഹിണിയില്‍ ജാപ്പനീസ് പാര്‍ക്കാണ് വേദി. നാല്‍പതോളം വിദേശ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

പ്രത്യേക ഹെലി കോപ്റ്ററിലായിരിക്കും മോഡി എത്തുക. 100 അടി ഉയരമുള്ള മോഡിയുടെ ഛായാചിത്രവും ചടങ്ങില്‍ പ്രകാശനം ചെയ്യും. ആളുകള്‍ക്ക് കാണാനായി പാര്‍ക്കില്‍ വലിയ എല്‍ഇഡി സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിന്‌റെ പലഭാഗങ്ങളിലും പ്രസംഗം ലൈവ് ആയി കാണിക്കാന്‍ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.

ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സിസിടിവിയും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന വിലയ സംവിധാനങ്ങള്‍ പാര്‍ട്ടി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടാതെ 3000 ഓളം പോലീസുകാരും അര്‍ദ്ധ സൈനികരും സുരക്ഷാ ചുമതലക്കായി ഉണ്ട്.

English summary
Narendra Modi, who just five days ago led a massive rally in Bhopal which the BJP described as "record-breaking", is set to follow it up with another mega show in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X