കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്: മോദി

  • By Desk
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മഹാത്മാഗാന്ധി നിങ്ങള്‍ക്ക് ഒരു ട്രെയിലര്‍ മാത്രമാണെങ്കില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു ഒരു ജീവിതമാണ്' നരേന്ദ്ര മോദി പ്രതിപക്ഷത്തോടായി പറഞ്ഞു. ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെ മഹാത്മഗാന്ധിയെ കുറിച്ച് നടത്തിയ പരാമാര്‍ശത്തില്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ മുസ്ലിങ്ങലെ ഭയപ്പെടുത്താനാണ് പാകിസ്താന്‍ എപ്പോഴും ശ്രമിച്ചത്. അതേ പാകിസ്താന്‍റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്നും മോദി വിമര്‍ശിച്ചു.

 narendramodi

ഷഹീന്‍ ബാഗ് സമരത്തേയും മോദി പാര്‍ലമെന്‍റില്‍ പരോക്ഷമായി പരമാര്‍ശിച്ചു. പ്രതിപക്ഷം അക്രമ സമരങ്ങളെ പിന്നിൽ നിന്ന് പിന്തുണക്കുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ നിയമം മാറ്റണമെന്ന് പറഞ്ഞ ജവഹര്‍ലാൽ നെഹ്റു വര്‍ഗ്ഗീയവാദിയായിരുന്നോയെന്നും നരേന്ദ്ര മോദി ചോദിച്ചു.

ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അടി കൊള്ളാന്‍ തന്‍റെ ശരീരത്തെ തയ്യാറാക്കുമെന്നും മോദി പറഞ്ഞു. മുദ്രാവായ്പയുടെ കൂടുതള്‍ ഗുണം കിട്ടിയത് സ്ത്രീകള്‍ക്കാണ്. പ്രതിപക്ഷത്തിന്‍റെ തൊഴിലില്ലായ്മ മാത്രം താന്‍ പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തിന് മോദി നന്ദി അറിയിച്ചു.

അതേസമയം, മോദിയുടെ പ്രസംഗത്തിനിടെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. 'മഹാത്മാ ഗാന്ധി ജീ കീ ജയ്' എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം 'നാടക'മാണെന്ന ബി.ജെ.പി എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെ മാപ്പ് പറയണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

കൊറോണ ലക്ഷങ്ങളുമായി ആശുപത്രിയിലെത്തി: ഫലം വരാനിരിക്കെ യുവതി മുങ്ങി, അരിച്ച് പെറുക്കി പോലീസ്കൊറോണ ലക്ഷങ്ങളുമായി ആശുപത്രിയിലെത്തി: ഫലം വരാനിരിക്കെ യുവതി മുങ്ങി, അരിച്ച് പെറുക്കി പോലീസ്

English summary
narendra modi to debate on motion of thanks on president address in ls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X