Get Updates
Get notified of breaking news, exclusive insights, and must-see stories!

2019 ലും മോദി അധികാരം തുടരുമെന്ന് സര്‍വ്വേ; ദക്ഷിണേന്ത്യ കോണ്‍ഗ്രസ്സിനൊപ്പം, കണക്കുകള്‍ ഇങ്ങനെ

ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ വികസന നയങ്ങളും പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തില്‍ എത്തിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.

മറുപക്ഷത്താവട്ടെ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം അണിനിരത്തി ബിജെപിയെ പ്രതിരോധിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സഖ്യങ്ങള്‍ ഇതുപോലെ തന്നെ തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎ തന്നെ അധികാരത്തില്‍ എത്തുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വെ ഫലം വ്യക്തമാക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ..

എന്‍ഡിഎ സര്‍ക്കാറിന് അനുകൂലമായി

എന്‍ഡിഎ സര്‍ക്കാറിന് അനുകൂലമായി

കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കില്‍ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നായിരുന്നു എബിപി- സി വോട്ടര്‍ സര്‍വെ പരിശോധിച്ചത്. രാജ്യം എന്‍ഡിഎ സര്‍ക്കാറിന് അനുകൂലമായി ചിന്തിക്കുന്നുവെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

276 സീറ്റുകള്‍

276 സീറ്റുകള്‍

രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎക്ക് 276 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. 38 ശതമാനും വോട്ടും എന്‍ഡിഎക്ക് ലഭിക്കും. കോണ്‍ഗ്രസ് നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുമെങ്കിലും കാര്യമായ മെച്ചമുണ്ടാവില്ല.

യുപിഎക്ക്

യുപിഎക്ക്

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്നാണ് സര്‍വെ പറയുന്നത്. അതേ സമയം രണ്ട് മുന്നണികളിലുമില്ലാത്ത മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ടും 155 സീറ്റും നേടുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

53 ശതമാനം ആളുകളും

53 ശതമാനം ആളുകളും

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 47 ശതമാനം ആളുകളും മോദി സര്‍ക്കാറിന് വീണ്ടും അവസരം നല്‍കരുതെന്ന നിലപാട് എടുത്തപ്പോള്‍ 53 ശതമാനം ആളുകളും മോദി സര്‍ക്കാറിന്റെ തുടര്‍ച്ചയ്‌ക്കൊപ്പം നിലനിന്നു.

ജനപ്രീതിയില്‍ ഇടിവ്

ജനപ്രീതിയില്‍ ഇടിവ്

മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായെങ്കിലും സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം ആളുകളും മോദിയെ തന്നെയാണ് പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്. മുമ്പത്തേതില്‍ നിന്ന് ആറ് ശതമാനം ഇടിവാണ് മോദിയുടെ ജനപ്രീതിയില്‍ ഉണ്ടായത്.

രാഹുലിന്റെ സ്വീകാര്യത

രാഹുലിന്റെ സ്വീകാര്യത

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ ഐക്യനിരയുടെ മുന്നണിപ്പാരാളിയുമായ രാഹുലിന്റെ ജനപ്രീതിയില്‍ ഉയര്‍ച്ച ഉണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് രാഹുലിന്റെ സ്വീകാര്യത ആറ് ശതമാനം വര്‍ധിച്ച് 28 ശതമാനമായി.

വലിയ നേട്ടം ഉണ്ടാക്കാനാവില്ല

വലിയ നേട്ടം ഉണ്ടാക്കാനാവില്ല

2014 ല്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഹിന്ദിമേഖലയില്‍ ഇത്തവണയും അവര്‍ മേധാവിത്വം പുലര്‍ത്തുമെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്. മേഖലയില്‍ കോണ്‍ഗ്രസ്സിന് വലിയ നേട്ടം ഉണ്ടാക്കാനാവില്ല.

എന്‍ഡിഎ മേധാവിത്വം

എന്‍ഡിഎ മേധാവിത്വം

മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എന്‍ഡിഎ മേധാവിത്വം നിലനിര്‍ത്തും. ചത്തീസ്ഗഢിലെ 11 സീറ്റില്‍ ഒമ്പതും മധ്യപ്രധേഷിലെ 29 സീറ്റില്‍ 23 എന്‍ഡിഎ നേടുമ്പോള്‍ ദില്ലിയിലെ എഴ് സീറ്റും ബിജെപി നേടുമെന്നാണ് സര്‍വ്വേ ഫലം.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തൂത്തുവാരുന്ന ബിജെപി ഹരിയാണയിലും ഓഡീഷയിലും കൂടുതല്‍ നേട്ടമുണ്ടാണ്ടാക്കും. ഒഡീഷയിലെ 21 സീറ്റില്‍ 13 സീറ്റുകള്‍ നേടുമെന്ന് പറയുന്ന സര്‍വ്വേ ഹരിയാണയില്‍ എന്‍ഡിഎ ആറ് സീറ്റ് നേടുമെന്നാണ് വ്യക്തമാക്കുന്നത്.

പഞ്ചാബിലും ദക്ഷിണേന്ത്യയിലും

പഞ്ചാബിലും ദക്ഷിണേന്ത്യയിലും

പഞ്ചാബിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. പഞ്ചാബില്‍ ഒരു സീറ്റ് ഒഴിച്ച് എല്ലാം യുപിഎ നേടും. യുപിയില്‍ മഹാസഖ്യമുണ്ടാക്കാന്‍ യുപിഎക്ക് കഴിഞ്ഞാല്‍ പകുതിയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും.

ബിഎസ്പിയുമായി കൂട്ടുകെട്ട്

ബിഎസ്പിയുമായി കൂട്ടുകെട്ട്

എസിപിയും ബിഎസ്പിയുമായി കൂട്ടുകെട്ടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസിന് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുകയുള്ളു. ഇതുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. എസ്പി-ബിഎസ്പി എന്നിവരുമായി ചേര്‍ന്ന് മഹാസഖ്യം യാഥാര്‍ഥ്യമായാല്‍ യുപിയില്‍ ഈ സഖ്യത്തിന് 56 സീറ്റുകള്‍ വരെ ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 24 സീറ്റിലേക്ക് ചുരുങ്ങും.

എന്‍ഡിഎ സംവിധാനം

എന്‍ഡിഎ സംവിധാനം

ബിഹാറിലും മഹാസഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് മേധാവിത്വം ഉണ്ടാക്കാന്‍ സാധിക്കും. അതേസമയം ബിഹാറില്‍ ഇപ്പോഴത്തെ എന്‍ഡിഎ സംവിധാനം അതേ പോലെ തുടര്‍ന്നാല്‍ കൂടുതല്‍ സീറ്റ് നേടാന്‍ കഴിയും.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുകയും ബിജെപിയും ശിവസേനയും വെവ്വേറെ മത്സരിക്കുകയും ചെയ്താല്‍ യുപിഎയ്ക്ക് 30 സീറ്റും എന്‍ഡിഎക്ക് 16 സീറ്റും ശിവസേനക്ക് രണ്ട് സീറ്റും ലഭിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. അതേസമയം രണ്ടു മുന്നണികളിലായിട്ടാണ് മത്സരം വരുന്നതെങ്കില്‍ എന്‍ഡിഎക്ക് 36 ഉം യുപിഎക്ക് 12 സീറ്റും കിട്ടുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+