കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന ഭായി ഭായി; പുതുയുഗമെന്ന് മോദി, 12 കരാറുകള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് 12 കരാറുകളിലാണ് രാഷ്ട്രനേതാക്കള്‍ ഒപ്പുവച്ചത്.

രണ്ട് രാജ്യങ്ങളും പരസ്പര വിശ്വാസം വളര്‍ത്തണമെന്നും അതിര്‍ത്തിയില്‍ സാമാധാനം ഉണ്ടാകണമെന്നും മോദി പറഞ്ഞു. അതിര്‍ത്തിയുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തണം എന്ന് ഷി ജിന്‍പിങും പറഞ്ഞു.

Modi Xi Jinping

ഇന്ത്യ-ചൈന ബന്ധത്തിന്റെ പുതു യുഗം എന്നാണ് മോദി ഷി ജിന്‍പിങിന്‍റെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. ദില്ലിയിലെ ഹൈഹരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്കിടെ മോദിയെ ഷീ ജിന്‍പിങ് ചൈന സന്ദര്‍ശനത്തിനായി ക്ഷണിക്കുകയും ചെയ്തു.

അടിസ്ഥാന വികസന മേഖലയില്‍ മാത്രം ഒരുലക്ഷത്തി ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ചൈന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നടത്തുക. ഗുജറാത്തിലും മഹാരാഷ്ട്രയിലും ആയി രണ്ട് ഭീമന്‍ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും. ജിന്‍പിങിന്റെ സന്ദര്‍ശത്തിന്റെ ഫലം മുഴുവന്‍ കിട്ടിയത് ഗുജറാത്തിനാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ നുഴഞ്ഞ് കയറ്റം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന് മോദിയും ജിന്‍പിങും സംയുക്ത പ്രസ്താവനയില്‍ പ്രത്യാശ പ്രകചിപ്പിച്ചു.

മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്

ഇന്ത്യക്കാര്‍ക്ക് വേണ്ടി ചൈനീസ് വിപണി നിയമങ്ങളില്‍ ഇളവ് വേണം

മാനസസരോവര്‍ യാത്രക്ക് പുതിയ പാതക്ക് തീരുമാനം

റെയില്‍വേ വികസനത്തിന് ചൈനീസ് സഹായം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ചൈനയുടെ സഹകരണം

മുംബൈ-ഷാങ്ഹായ് ഇരട്ട നഗരം

English summary
Narendra Modi urges to resolve border dispute as Xi Jinping invites Modi to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X