ഗുജറാത്തിൽ ബിജെപിക്ക് വൻ തിരിച്ചടി? നരേന്ദ്രമോദി പ്രസംഗിക്കേണ്ടി വന്നത് ഒഴിഞ്ഞ കസേരകളോട്, വീഡിയോ !

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മോദിയെ വരവേറ്റത് ആളില്ലാക്കസേരകള്‍, അതും ഗുജറാത്തില്‍ | Oneindia Malayalam

  അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാനും ആളില്ല. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിൽ ആളുകൂടുമെന്ന ബിജെപിയുടെ കണക്കുകൂട്ടലിന് തിരിച്ചടിയായിയിരിക്കുകയാണ്. പ്രധാനമന്ത്രി ആളില്ലാ കസേരയ്ക്കു മുന്നിൽ നിന്ന് പ്രസംഗിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. അതും പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ. ബറൂച്ച് ജില്ലയിലെ ജംബൂസാറിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്രമോദി ഇത്തരത്തിൽ നാണെ കെടേണ്ടി വന്നത്.

  എബിപി ചാനലിലെ മാധ്യമപ്രവർത്തകനായ ജൈനേന്ദ്ര കുമാറാണ് മോദിയുടെ പ്രസംഗത്തിന്റെയും ആളോഴിഞ്ഞ കസേരകളുടെയും വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കളെപോലും ഞെട്ടിച്ചിരുന്നു ശുഷ്ക്കമായ സദസ്സ്. 12,000ത്തോളം കസേരകളായിരുന്നു ശ്രോതാക്കൾക്കായി നിരത്തിയിരുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബറൂച്ചിന് പുറമെ രാജ്കോട്ട്, സുരേന്ദ്ര നഗൿ, ഭൂജ് എന്നിവിടങ്ങലിലും നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി നടന്നിരുന്നു. അവിടെയും ജന പങ്കാളിത്തം കുറവായിരുന്നുവെന്നാണ് റിപ്പോർട്ട്. ‌

  അമിത് ഷായുടെ വെല്ലുവിളി

  അമിത് ഷായുടെ വെല്ലുവിളി

  ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റാലിയിൽ പോലും ആളെകൂട്ടാൻ കഴിയാത്ത ബിജെപി, എങ്ങിനെ 150 സീറ്റിൽ വിജയിക്കും എന്നു ചോദിച്ചുകൊണ്ടാണ് ജൈനേന്ദ്രകുമാർ വീഡിയോ ഷെയർ ചെയ്തത്. യുപിയിലെ ജയമല്ല ജയം, ഗുജറാത്തിൽ 150 സീറ്റുകൾ നേടി ഗുജറാത്ത് ഭരിക്കുമെന്ന് വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണഅ ഇത്തരത്തിൽ ഒരു വീഡിയോ വന്നിരിക്കുന്നത്.

  ശുഷ്കിച്ച ജനപങ്കാളിത്തം

  ശുഷ്കിച്ച ജനപങ്കാളിത്തം

  പാട്ടീർദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ രാജ്കോട്ടിൽ കഴിഞ്ഞ ബുധനാഴ്ച നടത്തിയ റാലിയിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. ഇത് തിരച്ചടിയല്ലെന്നും, തങ്ങളുടെ ജനപിന്തുണ ഇടിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കാനായിരുന്നു ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് വന്ന് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. എന്നാൽ റാലിയിലെ ശുഷ്ക്കിച്ച ജന പങ്കാളിത്തം കണ്ട് ഗുജറാത്തിലെ ബിജെപി നേതാക്കളും ഞെട്ടിയെന്നാണ് റിപ്പോർട്ട്. വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണ്.

  ഭരണ വിരുദ്ധ വികാരം

  ഭരണ വിരുദ്ധ വികാരം

  അതേസമയം ഗുജറാത്ത് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് സമ്മതിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിതി ഷാ രംഗത്ത് എത്തിയിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ തുറന്നു പറച്ചിൽ. നീണ്ടകാലം അധികാരത്തിലിരുന്ന പാർട്ടിക്കെതിരെ വിരുദ്ധ വികാരം സ്വാഭാവികമാണ്. എന്നാൽ തങ്ങൾക്ക് അനുകൂലമായ വലിയ വോട്ട്ബാങ്ക് ഗുജറാത്തിൽ ഉണ്ടെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്.

  കോൺഗ്രസ് സ്പോൺസേർഡ് പ്രക്ഷോഭം

  ഹർദിക്ക് പട്ടേൽ, അൽപേഷ് താക്കൂർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളെല്ലാം കോൺഗ്രസ് സ്പോൺസേർഡ് സമരങ്ങളായിരുന്നു. ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെ ജാതി രാഷ്ട്രീയത്തെ ബിജെപിയുടെ വികസന രാഷ്ട്രീയം പരാജയപ്പെടുത്തുമെന്നും 150 സീറ്റുകൾ നേടുമെന്നും അമിത്ഷാ അവകാശപ്പെട്ടിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Narendra Modi's speech viral in social media

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്