കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇത്രയേ ഉള്ളൂ വ്യത്യാസം... കണ്ട് നോക്കൂ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- പാകിസ്താന്‍ എന്ന് പറയുമ്പോള്‍ കീരിയും പാമ്പും പോലെയുള്ള എന്തോ ഒന്നാണെന്നാണ് പലരുടേയും ബോധ്യം. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയ്ക്ക് വെറും 68 വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂ എന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ...?

കോടാനുകോടി വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ പ്രപഞ്ചത്തില്‍ വെറും 68 വര്‍ഷത്തെ ശത്രുത എന്നൊക്കെ പറയുന്നത് എത്രത്തോളം ചെറുതാണല്ലേ... മനുഷ്യരും ഭരണകര്‍ത്താക്കളും തമ്മിലേ ഉള്ളൂ ഈ ശത്രുതയൊക്കെ.

Indo Pak border

ആകാശത്ത് നിന്ന് നോക്കിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസമൊന്നും ശരിയ്ക്ക് കാണുക പോലും ഇല്ല. ഇക്കാര്യം തെളിയിക്കുന്നതാണ് നാസ കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒരു ചിത്രം.

India-Pakistan Border at NightThis photograph shows one of the few places on Earth where an international boundary can...

Posted by NASA's Earth Observatory onSunday, 4 October 2015

ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശത്തിന്റെ ചിത്രമാണിത്. രാത്രിയിലാണ് ഇത് പകര്‍ത്തിയിട്ടുള്ളത്. രണ്ട് രാജ്യങ്ങളേയും വേര്‍തിരിയ്ക്കുന്നത് ഓറഞ്ച് നിറത്തിലുള്ള ഒരു വര മാത്രമാണ്.

ആ 'ഓറഞ്ച് വര' എന്താണെന്നല്ലേ... രാജ്യാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പിവേലികളാണ്. അതിനുള്ളിലെ വെളിച്ചമാണ് ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഓറഞ്ച് നിറത്തില്‍ കാണുന്നതത്രെ.

പല രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ ചെറിയ വരകളോ മറ്റോ ആണ്. എന്നാല്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ അങ്ങനെയല്ലല്ലോ. ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ കാണാവുന്ന അപൂര്‍വ്വം രാജ്യാതിര്‍ത്തികളില്‍ ഒന്നാണ് ഇത് എന്നാണ് പറയപ്പെടുന്നത്.

നാസ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പുറത്ത് വിട്ടിരിയ്ക്കുന്നത്. എന്തായാലും ഇന്ത്യക്കാരും പാകിസ്താനികളും മത്സരിച്ച് ലൈക്കും ഷെയറും ചെയ്യുന്നുണ്ട്.

English summary
Nasa shared a photo of the international border between India and Pakistan as seen from outer space on their Facebook page on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X