കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യസേവനമാണ് ലക്ഷ്യം,നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും നന്ദി'; ജ്യോതി രാദിത്യ സിന്ധ്യ ബിജെപിയില്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ജ്യോതി രാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ സാനിധ്യത്തിലായിരുന്നു സിന്ധ്യയുടെ ബിജെപി പ്രവേശനം.

നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. ചൊവ്വാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ക്ക് ശേഷമായിരുന്നു സിന്ധ്യയുടെ രാജി.

ബിജെപിയില്‍ ചേര്‍ന്നിതിനു പിന്നാലെ സിന്ധ്യ മോദിക്കും അമിത് ഷായ്ക്കും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് നന്ദിയറിച്ചു. തങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിച്ചതിനായിരുന്നു സിന്ധ്യ നന്ദിയറിയിച്ചത്.

നിര്‍ണ്ണായക ദിവസം

നിര്‍ണ്ണായക ദിവസം

തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളാണ് ഉള്ളതെന്ന് സിന്ധ്യ പറഞ്ഞു. ആദ്യത്തേത് സിന്ധ്യയുടെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവി റാവു സിന്ധ്യ കൊല്ലപ്പെട്ട ദിനമായിരുന്നു. അതായത് 2001 സെപ്തംബര്‍ 10, അത് തന്റെ ജീവിതം പോലും മാറ്റി മറിച്ച ദിനമാണെന്ന് സിന്ധ്യ പറഞ്ഞു. രണ്ടാമത്തേത് 2020 മാര്‍ച്ച് 10 ആണ്. മാധവ് റാവു സിന്ധ്യയുടെ 17 ാമത് ജന്മദിനം.' എന്നായിരുന്നു സിന്ധ്യ പറഞ്ഞത്.

കോണ്‍ഗ്രസ് പഴയത് പോലെയല്ല

കോണ്‍ഗ്രസ് പഴയത് പോലെയല്ല

ബിജെപി പ്രവേശനത്തിന് പിന്നാലെ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. തന്റെ ലക്ഷ്യം രാജ്യ സേവമമാണെന്നും എനനാല്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തനിക്കതിന് സാധിക്കില്ലെന്നും സിന്ധ്യ പറഞ്ഞു.
'ഞാന്‍ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് എനിക്കത് സാധിക്കില്ല. കഴിഞ്ഞ 18 മാസമായി എന്റെ എല്ലാ സ്വപ്‌നങ്ങളും ഇല്ലാതായി. കര്‍ഷകര്‍ക്ക് കൊടുത്ത വാഗ്ധാനങ്ങള്‍ പാലിക്കപ്പെടുന്നില്ല. ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല.' സിന്ധ്യ പറഞ്ഞു.

ബിജെപി

ബിജെപി

ബിജെപിയില്‍ അംഗത്വം തനിക്ക് ലഭിച്ച ഭാഗ്യമായാണ് സിന്ധ്യ കണക്കാക്കുന്നത്. തനിക്ക് ലഭിച്ച ഈ അവസരം രാജ്യത്തെ സേവിക്കാന്‍ കിട്ടിയ ഏറ്റവും മികച്ച സ്ഥലമാണെന്ന് സിന്ധ്യ പറഞ്ഞു. ഇതിന് താന്‍ നരേന്ദ്രമോദിയോട് ഒന്നില്‍ കൂടുതല്‍ തവണ നന്ദിയറിയിക്കുന്നു. രാജ്യം നരേന്ദ്രമോദിയുടെ കയ്യില്‍ സുരക്ഷിതമാണെന്നും സിന്ധ്യ പറഞ്ഞു.

സിന്ധ്യ കോണ്‍ഗ്രസില്‍

സിന്ധ്യ കോണ്‍ഗ്രസില്‍

പിതാവ് മാധവ റാവു സിന്ധ്യയുടെ മരണത്തിന് ശേഷമായിരുന്നു സിന്ധ്യയുടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം. മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്നായിരുന്നു മാധവറാവു സിന്ധ്യ സ്ഥിരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2001 ല്‍ മാധവ റാവു സിന്ധ്യയുടെ മരണശേഷം ഗുണ മണ്ഡലം ഒഴിഞ്ഞു കിടന്നു. ആ ഒഴിവിലേക്കാണ് മകന്‍ സിന്ധ്യ കടന്നുവരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ കടന്നുവരവിന് വലിയ പ്രാധാന്യം ആയിരുന്നു അന്ന് മാധ്യമങ്ങള്‍ നല്‍കിയത്. 31-ാം വയസ്സിലാണ് ആദ്യ തെരഞ്ഞെടുപ്പിനെ നേരിടുന്നതും ലോക്സഭയില്‍ എത്തുന്നതും.

തെരഞ്ഞെടുപ്പ് തോല്‍വി

തെരഞ്ഞെടുപ്പ് തോല്‍വി

2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സിന്ധ്യ ഗുണയില്‍ നിന്ന് തന്നെ ജയിച്ചു കയറി. 2007 ലെ മന്ത്രിസഭ വികസനത്തില്‍ കേന്ദ്ര സഹമന്ത്രിയാവുകയും ചെയ്തു. 2009 ലെ തെരഞ്ഞെടുപ്പിലും വിജയിച്ച സിന്ധ്യ രണ്ടാം യുപിഎ സര്‍ക്കാരിലും കേന്ദ്ര മന്ത്രിയായി തുടര്‍ന്നു. 2014 ലെ മോദി തരംഗത്തിലും ഗുണ മണ്ഡലം പിടിച്ചു നിര്‍ത്താന്‍ സിന്ധ്യക്ക് സാധിച്ചിരുന്നു. എന്നാല്‍ 2019 ല്‍ കൃഷ്ണപാല്‍ സിങ് യാദവിനോട് സിന്ധ്യ തോറ്റു.

ഉത്തര്‍പ്രദേശിലെ സജീവ രാഷ്ട്രീയം

ഉത്തര്‍പ്രദേശിലെ സജീവ രാഷ്ട്രീയം

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിന്ധ്യ പാര്‍ട്ടിക്ക് വേണ്ടി ഏറ്റെടുത്തത്. കേണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം ഉത്തര്‍പ്രദേശ് പിടിക്കുക. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കടുത്ത പരാജയമാരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഉത്തര്‍ പ്രദേശില്‍ മാത്രമല്ല രാജ്യത്താകമാനെ കോണ്‍ദ്രസ് ഒരു വലിയ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടു. ഉത്തര്‍ പ്രദേശ് പിടിക്കാനിറങ്ങിയ സിന്ധ്യയ്ക്ക് സ്വന്തം മണ്ഡലമായ ഗുണ പോലും സംരക്ഷിക്കാനായില്ല. ഒരുലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിന്ധ്യ ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. ഇതേ തുടര്‍ന്ന് ഉത്തര്‍ പ്രദേശിന്റെ ചുമതലയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ സ്വയം പിന്‍മാറുകയും ചെയ്തു.

മധ്യപ്രദേശ്

മധ്യപ്രദേശ്

ഏറെനാളായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുളള അതൃപ്തിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനോടുളള ചേരിപ്പോരുമാണ് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴി തിരഞ്ഞെടുക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ സിന്ധ്യ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും സമവായത്തിന് കമല്‍നാഥ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് സിന്ധ്യ സ്വന്തം തട്ടകത്തിലെ എംഎല്‍എമാരേയും കൂട്ടി രാജി വെച്ചിരിക്കുന്നത്.

English summary
"Nation's Future Is Secure In PM Modi's Hands," Jyotiraditya Scindia Joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X