കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ബി ഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനം: നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

Google Oneindia Malayalam News

ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യുമായി ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ആള്‍ ഇന്ത്യ ബാങ്ക് അസോസിയേഷന്റെ നേതൃത്വത്തില്‍
ജൂലായ് 12,13 തിയ്യതികളിലാണ് പണിമുടക്ക്.

ജൂലായ് 12 നു അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരും 13 നു മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്നു ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ) ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കടചലയ്യ പറഞ്ഞു. ബാങ്കുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐയുമായി ലയിപ്പിക്കുന്നതെന്നാണ് വാദം.

കാശ്മീരിലെ പളളികള്‍ ഇന്ത്യക്കെതിരെയുളള ജിഹാദില്‍ പങ്കെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു ?കാശ്മീരിലെ പളളികള്‍ ഇന്ത്യക്കെതിരെയുളള ജിഹാദില്‍ പങ്കെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു ?

sbi-11-146

എന്നാല്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നത് വികസന ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുമെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടന പറയുന്നത്. ജീവനക്കാരുടെ പ്രമോഷനെയും സ്ഥലം മാറ്റത്തെയും കാര്യമായി ബാധിക്കും എന്നും ആശങ്കയുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍(എസ്ബിഎം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്(എസ്ബിഎച്ച്), സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍(എസ്ബിബിജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല(എസ്ബിപി) എന്നിവയാണ് നിലവില്‍ എസ് ബി ഐ യുടെ അസോസിയേറ്റ് ബാങ്കുകള്‍ .

ഇവയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്,പട്യാല എന്നിവയൊഴികെയുളളവ ലയിപ്പിക്കാനാണ് തീരുമാനം. 2008 ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര എസ്ബി ഐയുമായി ലയിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍ മേധാവി ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പണിമുടക്ക് തീരുമാനം പിന്‍വലിക്കണമെന്ന് അസോസിയേഷനോട് ആവശ്യപ്പെട്ടെങ്കിലും സമരവുമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നു അധികൃതര്‍.

ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ), ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേര്‍സ് അസോസിയേഷന്‍, സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്ഡഷ്യല്‍ സെര്‍വ്വീസസ് ,ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടാതെ എസ് ബി ഐ അസോസിയേറ്റ് ബാങ്കുകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. .

English summary
Banking operations throughout the country will come to a grinding halt on July 12 and 13, as the conciliatory talks between the management and the bank unions failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X