സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ല: തിയറ്ററുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി

 • Written By:
Subscribe to Oneindia Malayalam
cmsvideo
  തീയേറ്ററുകളിൽ ഇനി ദേശീയഗാനം വേണ്ട | Oneindia Malayalam

  ദില്ലി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. സിനിമാ തിയ്യറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്. ഉത്തരവിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതിയാണ് ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തിയ്യറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പരിഷ്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. തല്‍ക്കാലം ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്നും കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

  ഇത് സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം. ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ച സര്‍ക്കാര്‍ ആറ് മാസത്തോളം ഇതിനായി വേണ്ടിവരുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിയ്യറ്ററുകളില്‍ സിനിമയ്ക്ക് മുമ്പായി ദേശീയ ഗാനം നിര്‍ബന്ധമാക്കിയ വിഷയത്തിലുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.

  supreme-court

  നിയമം, ആഭ്യന്തരം, വിദേശകാര്യം, സാംസ്കാരികം, വനിതാ ശിശുക്ഷേമം, ഐ&ബി, ന്യൂനപക്ഷം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട മന്ത്രിതല സമിതിയെയാണ് വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. വിഷയം പഠിച്ച ശേഷം ആറ് മാസത്തെ സമയമെങ്കിലും എടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.

  തിയ്യറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും തിയ്യറ്ററിനുള്ളില്‍ ഉള്ളവര്‍ ആദരസൂചകമായി എഴുന്നേറ്റുനില്‍ക്കണമെന്നും കാണിച്ച് 2016 നവംബര്‍ 30നാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര തലവനായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഉത്തരവ് റദ്ദാക്കാനോ വിട്ടുവീഴ്ചയ്ക്കോ സുപ്രീം കോടതി തയ്യാറായിരുന്നില്ല.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  The central government, which had earlier backed the Supreme Court order making it mandatory to play the National Anthem just before the screening of a film, on Monday urged the apex court to take back its order on the grounds that it had set up a committee to look into the issue.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്