കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ ബിജെപി നിലംതൊടില്ല! കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ലോക്സഭ തൂത്തുവാരുമെന്ന് സര്‍വ്വേ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്നാട്ടില്‍ ബിജെപി നിലംതൊടില്ല | Oneindia Malayalam

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് അടക്കുമ്പോള്‍ ബിജെപിയെ സംബന്ധിച്ച് പന്തിയല്ല കാര്യങ്ങള്‍. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം ബിജെപിയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ പരാജയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ നേരിടാനിരിക്കുന്ന പ്രതിസന്ധിയുടെ സൂചനയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ദക്ഷിണേന്ത്യയില്‍ കൂടി കണ്ണ് വെച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍.

ദക്ഷിണേന്ത്യയില്‍ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് കര്‍ണാടകയും കേരളവും തമിഴ്നാടുമാണ്. കര്‍ണാടകത്തില്‍ അധികാരം നഷ്ടമായതോടെ ഇവിടെ ബിജെപിയുടെ പ്രതീക്ഷ അസ്തമിച്ചിട്ടുണ്ട്. ശബരിമല തുറുപ്പാക്കി കേരളം പിടിക്കാനുള്ള ലക്ഷ്യം അധ്യക്ഷന്‍ അമിത് ഷാ തകൃതിയാക്കുന്നുണ്ട്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയാം. എന്നാല്‍ എഐഎഡിഎംകെയെ ഒപ്പം ചേര്‍ത്ത് തമിഴ്നാട് പിടിക്കാമെന്ന ബിജെപിയുടെ മനസിലിരിപ്പ് അമ്പേ പരാജയപ്പെടുമെന്നാണ് റിപബ്ലിക് ടിവി പുറത്തുവിട്ട സര്‍വ്വേ വ്യക്തമാക്കുന്നത്. ദ്രാവിഡ മണ്ണ് ഇത്തവണയും താമര വിരിയിക്കില്ലെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. വിവരങ്ങളിലേക്ക്

 ബിജെപിക്ക് നെഞ്ചിടിപ്പ്

ബിജെപിക്ക് നെഞ്ചിടിപ്പ്

15 വര്‍ഷം ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപിക്ക് നഷ്ടമായി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. 2014 ല്‍ തുണച്ച യുപിയില്‍ എസ്പിയും ബിഎസ്പിയും ബിജെപിക്കെതിരെ സഖ്യം രൂപീകരിച്ച് കഴിഞ്ഞു. ബിഹാറിലും സ്ഥിതി വ്യത്യസ്തമല്ല.

 കടുത്ത തിരിച്ചടി

കടുത്ത തിരിച്ചടി

പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് ഒഡീഷയില്‍ ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കങ്ങളും പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. ഇത് കൂടാതെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പൗരത്വ ബില്ലുമെല്ലാം 2014 ല്‍ ബിജെപി കൈക്കലാക്കിയ പല സീറ്റുകളും നഷ്ടപ്പെടുത്തുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

 താമര തണ്ടൊടിയും

താമര തണ്ടൊടിയും

ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിയത്. എന്നാല്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണയും താമരയുടെ തണ്ടൊടിയുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 എഐഎഡിഎംകെ

എഐഎഡിഎംകെ

തമിഴ്നാട്ടില്‍ പോണ്ടിച്ചേരി ഉള്‍പ്പെടെ ആകെ 40 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഇവിടെ ബിജെപിക്ക് ഒരു എംപി മാത്രമേ ഉള്ളൂ. എഐഎഡിഎംകെയുമായി സഖ്യത്തിലെത്തി സീറ്റുകള്‍ പരമാവധി നേടാനാണ് പാര്‍ട്ടി സ്വപ്നം കാണുന്നത്. എഐഎഡിഎംകെയുമായി ബിജെപി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

 എഐഎഡിഎംകെ സഖ്യം പാളും

എഐഎഡിഎംകെ സഖ്യം പാളും

മുഖ്യമന്ത്രി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനും ബിജെപിയുമായി സഖ്യത്തിനെത്തുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ എഐഎഡിഎംകെയുമായി ബിജെപി ഇവിടെ സഖ്യം രൂപീകരിച്ചാലും കനത്ത തിരിച്ചടി നേരിടുമെന്നാണ് റിപബ്ലിക്ക് സര്‍വ്വേ പ്രവചിക്കുന്നത്.

 സര്‍വ്വേ പ്രവചനം ഇങ്ങനെ

സര്‍വ്വേ പ്രവചനം ഇങ്ങനെ

ബിജെപി നിലം തൊടില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഒരു സീറ്റുകള്‍ പോലും നേടാന്‍ കഴിയാതെ വോട്ടിങ്ങ് ശതമാനം 6.7 ലേക്ക് കൂപ്പ് കുത്തുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 വന്‍ തിരിച്ചുവരവ്

വന്‍ തിരിച്ചുവരവ്

അതേസമയം വന്‍ തിരിച്ച് വരവാകും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം നടത്തുകയെന്നും സര്‍വ്വേ പ്രവചിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും വെവ്വേറെയാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല

 ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം

39 സീറ്റുകളില്‍ 37 എണ്ണത്തിലും എഐഎഡിഎംകെയാണ് വിജയിച്ചത്. മാത്രമല്ല എഐഎഡിഎംകെയുടെ വോട്ട് ശതമാനം ഉയരുകയും ചെയ്തിരുന്നു.എന്നാല്‍ ഇത്തവണ ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്.

 പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം

ദക്ഷിണേന്ത്യയിലെ 132 സീറ്റിലും മികച്ച വിജയം നേടാന്‍ പ്രാദേശിക കക്ഷികളുമായി കോണ്‍ഗ്രസ് ബന്ധം ശക്തമാക്കി കഴിഞ്ഞു. കര്‍ണാടകത്തില്‍ ജനതാദളുമായും തെലങ്കാനയിലും ആന്ധ്രയിലും ടിഡിപിയുമായുമാണ് സഖ്യം ചേരുക.

 കണക്ക് കൂട്ടല്‍ പിഴയ്ക്കില്ല

കണക്ക് കൂട്ടല്‍ പിഴയ്ക്കില്ല

തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമില്ലേങ്കിലും ഡിഎംകെയുമായി ചേര്‍ന്നാല്‍ മികച്ച നേട്ടം കൊയ്യാമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഈ കണക്ക് കൂട്ടല്‍ പിഴയ്ക്കില്ലെന്നാണ് റിപബ്ലിക് ടിവി സര്‍വ്വേ സൂചിപ്പിക്കുന്നത്. ആകെയുള്ള 39 സീറ്റും സഖ്യം തൂത്തുവാരുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.

 സീറ്റുകള്‍ തൂത്തുവാരും

സീറ്റുകള്‍ തൂത്തുവാരും

39 സീറ്റില്‍ 30 എണ്ണത്തില്‍ ഡിഎംകെയും 9 എണ്ണത്തില്‍ കോണ്‍ഗ്രസിനുമാണ് വിജയം പ്രവചിക്കുന്നത്. ഈ സഖ്യത്തിന്‍റെ വോട്ടിങ്ങ് ശതമാനം 44.2 ആയി ഉയരുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. മറ്റുള്ള പാര്‍ട്ടികള്‍ക്ക് 21.3 ശതമാനം വോട്ട് ഷെയറാണ് കല്‍പ്പിക്കുന്നത്.
റിപബ്ലിക് ടിവി ഡിസംബറില്‍ നടത്തിയ സര്‍വ്വേകളിലും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് തന്നെയാണ് സാധ്യത പ്രവചിച്ചത്.

English summary
National Approval Ratings: In Tamil Nadu, Massive Gains For Congress-DMK Alliance, AIADMK, NDA To Lose Big
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X