കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം ദഹിപ്പിക്കരുതെന്നോ? എന്താണ് സംഭവം, കാരണം കേട്ട് ദേഷ്യം തോന്നേണ്ട...

  • By Siniya
Google Oneindia Malayalam News

ദില്ലി: മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍. വിറകു കത്തിച്ച് മൃതദേഹം ദഹിക്കുമ്പോള്‍ പരിസ്ഥിതി മലീനികരണമുണ്ടാക്കും ഇതോടപ്പം തന്നെ ചിതാഭസ്മം നദിയിലൊഴുക്കുന്നത് ജലമലീനികരണത്തിനും ഇടയാക്കുമെന്ന ദേശീയ ഹരിത ട്രിബൂണല്‍ വ്യക്തമാക്കി. ഇതിന് ബദല്‍ മാര്‍ഗ്ഗം പരിസ്ഥിതി മന്ത്രാലയം പരിശോധിക്കണമെന്നും പറഞ്ഞു.

അഭിഭാഷകനായ ഡി എം ഭല്ലയുടെ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നിര്‍ദേശം. പരമ്പരാഗത സംസ്‌കാര രീതി വായുമലിനീകരണം ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുന്നുവെന്നും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടുക്കൊണ്ടായിരുന്നു ഹര്‍ജി. പരിസ്ഥിതി സൗഹൃദ രീതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം.

ganga

ഇതിന് വേണ്ടി മതനേതാക്കള്‍ മുന്‍കൈയെടുക്കണം. ദഹിപ്പിക്കാന്‍ വേണ്ടി വൈദ്യുതിയും സി എന്‍ജിയും ഉപയോഗിക്കുന്ന ശ്മശാനങ്ങള്‍ ഉപയോഗിക്കണം. ജസ്റ്റിസ് യു ഡി സാല്‍വി അധ്യക്ഷനായ ബെഞ്ചാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടത്.

ഓരോ കാലഘട്ടത്തിലെയും നാടുകളിലെയും സംസ്‌കാരമനുസരിച്ചാണ് വിവിധ മതവിഭാഗങ്ങള്‍ ശവസംസ്‌കാര രീതികള്‍ കൊണ്ടുവന്നത്. മരങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ വിറകു ഉപയോഗിച്ച് സംസ്‌കരിക്കുന്നു. അതില്ലാത്ത സ്ഥലങ്ങളില്‍ മൃതദേഹം മണ്ണില്‍ കുഴിച്ചിട്ടു സംസ്‌കരിക്കുന്നു. ഇതിന് മറ്റൊരു മാര്‍ഗ്ഗം കണ്ടെത്താനാണ് ബെഞ്ച് വ്യക്തമാക്കിയത്.

English summary
National Green Tribunal asks alternatives to traditional cremation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X