നാഷ്ണൽ ഹെരാൾഡ് കേസ്; കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ ഇഡി ചോദ്യം ചെയ്യുന്നു
ദില്ലി; മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യുന്നു. നാഷ്ണൽ ഹെരാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നൽകിയിരുന്നു. രാവിലെ 11 മണിയോടെയാണ് അദ്ദേഹം ഇഡി ഹെഡ്ക്വാർട്ടേഴ്സിലെത്തിയത്. ചോദ്യം ചെയ്യൽ തുടരുകയാണ്.
കേസിൽ നേരത്തേ രാഹുൽ ഗാന്ധി അടക്കമുള്ളവരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ എഐസിസി ജനറൽ ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദൂബൈ, സാം പിട്രോദ എന്നിവർക്കായിരുന്നു നോട്ടീസ് നൽകിയത്.ഏപ്രിൽ 12 നകം മറുപടി നൽകണമെന്നായിരുന്നു കോടതി നിർദേശം.

Recommended Video
ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ ജെ എല്‍) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴമതിയും വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹമണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്.നാഷ്ണൽ ഹെറാൾഡ് ഹൗസിന് നേരത്തേ 90 കോടി രൂപ കോൺഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാൽ 2000 കോടി ആസ്തിയുള്ള ഹെറാൾഡിന്റെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് ആരോപണം. സോണിയയ്ക്കും രാഹുലിനും പുറമേ മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാസ്, മാദ്ധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാം പിട്രോഡ എന്നിവർക്കെതിരെയായിരുന്നു കേസ്.












Click it and Unblock the Notifications