കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ എന്റെ വായില്‍നിന്ന് വീഴില്ല' ഇഡിയോട് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇന്ന് ചോദ്യം ചെയ്യില്ല. രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് ഇന്ന് ഇഡിയുടെ ചോദ്യംചെയ്യല്‍ ഒഴിവാക്കിയത്. നാളെ വീണ്ടും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യും. ബുധനാഴ്ച 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

3 ദിവസമായി മൊത്തം 30 മണിക്കൂറിലേറെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. നാഷനല്‍ ഹെറള്‍ഡുമായി യങ് ഇന്ത്യ ലിമിറ്റഡ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സമയത്ത് താന്‍ അതിന്റെ ഡയറക്ടര്‍ പദവിയില്‍ എത്തിയിരുന്നില്ലെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇടപാട് നടന്ന് 3 മാസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഡയറക്ടറായത്.

RAHUL GANDHI

നിങ്ങളിങ്ങനെ പ്രണയിച്ച് പ്രണയിച്ച് അടിച്ചുപൊളിക്കൂന്നേ... പുതിയ ചിത്രങ്ങളുമായി സ്‌നേഹ ശ്രീകുമാര്‍

1

ഇഡി നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, 'നിങ്ങള്‍ക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ എന്റെ വായില്‍നിന്ന് വീഴില്ല' എന്നാണ് രാഹുല്‍ പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഹെറള്‍ഡ് കോണ്‍ഗ്രസിന്റെ മുഖപത്രമാണ്. അതിന്റെ കടം വീട്ടാന്‍ കോണ്‍ഗ്രസ് പണം നല്‍കിയതില്‍ എന്താണു തെറ്റ്? ബിജെപിയും ഇത്തരത്തില്‍ തങ്ങളുടെ പത്രത്തിനു പണം നല്‍കിയിട്ടില്ലേ എന്നും അതേക്കുറിച്ച് അന്വേഷിക്കുന്നില്ലേ എന്നും രാഹുല്‍ ചോദിച്ചു.

2


താന്‍ പറയുന്നതെല്ലാം രേഖപ്പെടുത്തണമെന്നും അതില്‍ ഉദ്യോഗസ്ഥന്‍ ഒപ്പിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇഡി റിക്കോര്‍ഡ് ചെയ്ത ഓരോ ഉത്തരവും പൂര്‍ണമായി കേട്ട ശേഷമാണ് അടുത്ത ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്. ഇത് കാരമമാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോകുന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. ഇനി രാഹുല്‍ വെള്ളിയാഴ്ചയാണ് ഹാജരാകേണ്ടത്. ബുധനാഴ്ച ഒമ്പത് മണിക്കൂറോളമാണ് ഇ ഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 30 മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്.

3


കഴിഞ്ഞദിവസം, രാവിലെ 11.35 ഓടെയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തിയത്. ഇഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഐസിസിയുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചുിരുന്നു. പല സ്ഥസത്തും പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേല്‍, സച്ചിന്‍ പൈലറ്റ്, കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പി ജെബി മേത്തര്‍ എന്നിവരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

4

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ആയിരക്കണക്കിന് കോടികളുടെ സ്വത്തും ഓഹരിയും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിവഴി തട്ടിയെടുത്തു എന്നാണ് കേസ്. സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതി നല്‍കിയതു.സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതി മുമ്പാകെ പറഞ്ഞിരിക്കുന്നത്. ഇതിലൂടെ, നാഷണല്‍ ഹെറാള്‍ഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനന് രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലും സോണിയയും സ്വന്തമാക്കിയെന്നും ആരോപിക്കുന്നു.

5

അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധം ആണെന്നും സ്വാമി ആരോപിച്ചു.
കേസ് റദ്ദാക്കണമെന്ന് കാണിച്ച്, സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും, ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കള്ളപ്പണംവെളുപ്പിക്കല്‍ കേസ് 2014ലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്

Recommended Video

cmsvideo
Will Rahul Gandhi Be Arrested ? | രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് സൂചന | *Politics

English summary
national herald case: Rahul Gandhi says everything he says should be recorded and signed by the officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X