കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗസറ്റഡ് ഇതര പരീക്ഷാ നടത്തിപ്പിന് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി; പുതിയ തിരുമാനവുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി;ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലേക്കുള്ള പൊതുയോഗ്യത പരീക്ഷ നടത്തിപ്പിനാണ് ഏജൻസി രൂപീകരിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുമാനം.

ഇനി മുതൽ ഗസറ്റഡ് ഇതര തസ്തികകളിലേക്ക് ഒറ്റ പ്രവേശന പരീക്ഷയായിരിക്കും ഉണ്ടാകുക. ഈ കോമൺ എൻട്രൻസ് ടെസ്റ്റിന് (സിഇടി) യോഗ്യത നേടുന്നവർക്ക് ഏത് റിക്രൂട്ട്മെന്റ് ഏജൻസികളുടേയും ഉന്നത തലത്തിലേക്കുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാം.മൂന്ന് വര്‍ഷമായിരിക്കും ഈ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി. വിപ്ലവകരമായ പരിഷ്കരണമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. സംവിധാനം നിലവിൽ വരുന്നതോടെ റിക്രൂട്ട്മെന്റ് നടപടികൾ എളുപ്പത്തിലാകുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 prakash-javadekar-1585

Recommended Video

cmsvideo
Its Fake; Putin’s Daughter Did Not Die After Taking COVID Vaccine | Oneindia Malayalam

ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഏജൻസി ഐ (ബി പി എസ്), റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ‌ആർ‌ബി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്എൽസി) എന്നിവ ഏകീകരിക്കും. 20 ലധികം റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് നിലവിൽ കേന്ദ്രസർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖല ബാങ്കുകളിലേക്കും നിയമനം നടത്തുന്നത്. നിലവിൽ മൂന്ന് ഏജൻസികളെ ഏകീകരിക്കാൻ തിരുമാനിച്ചിട്ടുള്ളൂവെങ്കിലും ഭാവിയിൽ എല്ലാ ഏജൻസികൾക്കുമായി ഒറ്റപരീക്ഷ നടപ്പാക്കും, കാബിനറ്റ് സെക്രട്ടറി ചന്ദ്രമൗലി പറഞ്ഞു.

വിവിധ സമയങ്ങളിൽ വിവിധ ഇടങ്ങളിൽ പരീക്ഷ നടത്തുന്നത് പലപ്പോഴും ഉദ്യോഗാർത്ഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത് കൂടി പരിഗണിച്ചാണ് തിരുമാനം. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പുതിയ റിക്രൂട്ടമെന്റ് ഏജന്‍സിയെകുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

English summary
National Recruitment Agency for conducting examinations for non-gazetted posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X