കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് രാജ്യത്തെ ജനവികാരം; കേന്ദ്രം കർഷകരെ അവഗണിച്ചുവെന്ന് നവീൻ പട്നായിക്

  • By Desk
Google Oneindia Malayalam News

ഭുവനേശ്വർ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞടെുപ്പ് ഫലത്തിൽ നിന്നും ജനവികാരം മനസിലാക്കാൻ സാധിച്ചെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. തിരഞ്ഞെടുപ്പ് നേരിട്ട അ‍ഞ്ച് സംസ്ഥാനങ്ങളും പ്രധാനമായും കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. കർഷകരുടെ രോക്ഷമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് നവീൻ പട്നായിക് പറഞ്ഞു.

കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തി. എൻഡിഎ സർക്കാർ കാർഷിക മേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നവീൻ പട്നായിക് കുറ്റപ്പെടുത്തി.

naveen

തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസിനെയും, എംഎൻഎഫിനേയും, ടിആർഎസിനേയും ഒഡീഷ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ ചലനങ്ങളുണ്ടാക്കുമോയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജനവികാരമാണ് പ്രതിഫലിച്ചത്, ഒഡീഷയും രാജ്യത്തിന്റെ ഭാഗമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ബിജെഡി സമദൂരം പാലിക്കുമെന്നും നിലവിൽ മഹാസഖ്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ സഖ്യമുണ്ടാകുമോയെന്ന് കാത്തിരുന്നു കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Recommended Video

cmsvideo
ശുവിന്‍റെ പേരില്‍ പൊലിഞ്ഞ ജീവനുകൾക്ക് ബിജെപിക്കുള്ള മറുപടി

ഛത്തീസ്ഗഡും ഒഡീഷയും തമ്മിൽ മഹാനദിയിലെ വെള്ളം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കം നിലനിൽക്കുകയാണ്. ഛത്തീസ്ഗഡിലെ പുതിയ കോൺഗ്രസ് സർക്കാർ തർക്കം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവീൻ പട്നായിക് പറഞ്ഞു.

English summary
nation mood revealed says naveen patnaik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X