കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ വാനോളം, ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച് ആർആർറിലെ 'നാട്ടു നാട്ടു'

Google Oneindia Malayalam News
RRR

ദില്ലി: ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച് എസ്എസ് രാജമൗലിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ആര്‍ആര്‍ആര്‍. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന് തുടങ്ങുന്ന ഗാനമാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. 'നാട്ടു നാട്ടു' ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം സ്വന്തമാക്കിയിരുന്നു. 95ാമത് അക്കാദമി പുരസ്‌ക്കാര പ്രഖ്യാപനത്തെ രാജ്യം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 'നാട്ടു നാട്ടു'വിന് ഓസ്‌കര്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യത്തെ ഓസ്‌കര്‍ പുരസ്‌ക്കാരമായിരിക്കും അത്.

'നാട്ടു നാട്ടു'വിനൊപ്പം മറ്റ് നാല് ഗാനങ്ങളാണ് ഓസകര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ടെല്‍ ഇറ്റ് ലൈക്ക് എ വുമണിലെ 'അപ്ലോസ്', ടോപ് ഗണ്‍ മാര്‍മെറിക്കിലെ ലേഡി ഗാഗയുടെ 'ഹോള്‍ഡ് മൈ ഹാന്‍ഡ്', ബ്ലാക്ക് പാന്തര്‍: വാഖണ്ട ഫോര്‍ എവറിലെ റിഹാനയുടെ 'ലിഫ്റ്റ് മി അപ്പ്', എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലെ 'ദിസ് ഈസ് എ ലൈഫ്' എന്നീ ഗാനങ്ങള്‍ക്കാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന്‍.

ഇതാ കണ്ണിനൊരു വെല്ലുവിളി; ഇരപിടിയന്‍ സിംഹം വിരുതനാണ്, 10 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്ഇതാ കണ്ണിനൊരു വെല്ലുവിളി; ഇരപിടിയന്‍ സിംഹം വിരുതനാണ്, 10 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്

അതേസമയം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ദ ക്രൗഡാഡ്‌സ് സിംഗിലെ കരോലീന എന്ന ഗാനം ഓസ്‌കര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചില്ല. ഓസ്‌കര്‍ നോമിനേഷന്‍ ലിസ്റ്റില്‍ കയറിയതിലുളള സന്തോഷം പങ്കുവെച്ച് ആര്‍ആര്‍ആര്‍ ടീം രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 95ാമത് അക്കാദമി പുരസ്‌ക്കാരത്തിന്റെ ബെസ്റ്റ് ഒറിജിനല്‍ സോംഗ് കാറ്റഗറിയില്‍ നാട്ടു നാട്ടു നോമിനേറ്റ് ചെയ്യപ്പെട്ട വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവെയ്ക്കുന്നു എന്നാണ് ആര്‍ആര്‍ആര്‍ ടീം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുളള രണ്ട് ഡോക്യുമെന്ററികളും ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്ത്‌സും ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് വിഭാഗത്തില്‍ ദി എലിഫെന്റ് വിസ്‌പേര്‍സും ആണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം മികച്ച വിദേശ ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ചെല്ലോ ഷോ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചില്ല. മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാന്‍ എന്നിവയാണ് ഇതിന് മുന്‍പ് ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങള്‍. മാര്‍ച്ച് 12ന് ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് ഓസ്‌കര്‍ പുരസ്‌ക്കാര പ്രഖ്യാപനം.

English summary
Nattu Nattu Song From SS Rajamouli's RRR gets Oscar nomination in Best Original Song category
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X