കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവും അമരീന്തര്‍ സിങും അങ്കത്തട്ടിലേക്ക്! പഞ്ചാബും പഞ്ചാബികളും വിജയിക്കും!

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മസ്തരിക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് നവ് ജ്യോത് സിങ് സിദ്ദു നാമനിര്‍ദശപത്രിക സമര്‍പ്പിച്ചു. അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് സിദ്ദു മത്സരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍ ക്രിക്കറ്റ് താരം നവജ്യോത്സിങ് സിദ്ദു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് സിദ്ദു മത്സരിക്കുന്നത്.

ബിജെപി രാജ്യസഭ എംപിയായിരുന്ന സിദ്ദു ബിജെപി വിട്ട് കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് സിദ്ദു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

navjot singh sidhu

തനിക്കു വേണ്ടിയല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും തനിക്ക് ഒരു പദവികളും വേണ്ടെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ട് സിദ്ദു പറഞ്ഞു. ഇത്തവണ പഞ്ചാബും പഞ്ചാബികളുമായിരിക്കും വിജയിക്കുന്നതെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും ഐക്യത്തിനായി നില കൊള്ളുന്നവര്‍ക്ക് ബഹുമാനം ലഭിക്കുമെന്നും എന്നാല്‍ പിളര്‍പ്പുണ്ടാക്കുന്നവന് അനാദരവ് ലഭിക്കുമെന്നും സിദ്ദു പറയുന്നു.

2012ല്‍ സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ ബിജെപി സീറ്റില്‍ മത്സരിച്ച മണ്ഡലമാണ് അമൃത്സര്‍ ഈസ്റ്റ്. ശിരോമണി അകാലിദള്‍ നേതാവും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനെതിരെ ജലാലാബാദില്‍ സിദ്ദു മത്സരിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്നിരുന്ന വിവരങ്ങള്‍. മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്തര്‍ സിങ് ലാംബി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണ് സിങിന്റെ എതിരാളി. ഇതുകൂടാതെ പാട്യാല സീറ്റില്‍ നിന്നും അദ്ദേഹം മത്സരിക്കുന്നുണ്ട്. ഫെബ്രുവരി നാലിനാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 18 ആയിരുന്നു.

English summary
Former cricketer Navjot Singh Sidhu filed his nomination as a Congress candidate from the Amritsar East constituency for the upcoming Punjab elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X