കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ആക്രമണം; പോലീസ് മൃതദേഹങ്ങള്‍ വീണ്ടെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

റായ്പൂര്‍: ചത്തീസ്ഗഢിലെ സുക്മ സെക്ടറില്‍ മാവോയിസ്റ്റ് സംഘം കൊലപ്പെടുത്തിയ പോലീസുകാരുടെ മൃതദേഹങ്ങള്‍ ഒടുവില്‍ വീണ്ടെടുത്തു. ആക്രമണം ഉണ്ടായി 30 മണിക്കൂറുകള്‍ക്കുശേഷമാണ് സ്ഥലത്ത് അധിപത്യം സ്ഥാപിച്ച് സേനയ്ക്ക് മൃതദേഹം വീണ്ടെടുക്കാനായത്. മോശം കാലാവസ്ഥയും പോലീസുകാരുടെ മൃതദേഹം വീണ്ടെടുക്കുന്നതിന് തടസമായി.

7 പോലീസുകാരാണ് മാവോയിസ്റ്റുകളുടെ പതിയിരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് ദൗത്യസേന മാറി നില്‍ക്കുകയായിരുന്നു. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം വീണ്ടെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

maoists

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിന് വേണ്ടി പിഡ്‌മെല്‍പോളാംപള്ളി പ്രദേശത്ത് എത്തിയ പ്രത്യേക ദൗത്യ സേന കഴിഞ്ഞദിവസമാണ് ആക്രമണത്തിന് ഇരയായത്. ഇരുനൂറോളം വരുന്ന മവോയിസ്റ്റുകള്‍ 60 അംഗങ്ങളുള്ള ദൗത്യസേനയുമായി ഏറ്റുമുട്ടുകയായിരുന്നു. മാവോയ്‌സറ്റുകള്‍ എണ്ണത്തില്‍ കൂടുതലുണ്ടായതുകൊണ്ടുതന്നെ 7 ജവാന്മാരുടെ ജീവന്‍ നഷ്ടമാവുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏറ്റമുട്ടല്‍ കാടിനുള്ളിലായതിനാല്‍ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തുമ്പോഴേക്കും മോവോയ്റ്റുകള്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് സൈന്യം ക്യാമ്പ് ചെയ്യുകയാണ്.

English summary
Naxal attack: C'garh Police retrieve bodies of 7 jawans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X