കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക ഗര്‍ഭധാരണം: നയന്‍താരയുടെ വിശദീകരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ അന്വേഷണ സംഘം

Google Oneindia Malayalam News

നയൻതാര - വിഘ്നേഷ് ശിവൻ ദമ്പതികൾ വാടകഗർഭധാരണം വഴി കുഞ്ഞുങ്ങൾ ജനിച്ചത്തിന് പിന്നാലെ തുടങ്ങിയ വിവാദങ്ങൾക്ക് ഇപ്പോഴും അവസാനം ആയിട്ടില്ല. സറോ​ഗസി വഴിയാണ് കുട്ടികൾ പിറന്നതെന്ന വാർത്തയ്ക്ക് പിന്നാലെ വലിയതരത്തിലുള്ള വിമർശനങ്ങൾ നയൻതാരയ്ക്കും വിഘ്നേഷിനുമെതിരെ ഉയർന്നിരുന്നു.

പിന്നാലെ സറോ​ഗസിയിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുക ആണെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാകും എന്നും മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ് (ഡിഎംഎസ്) രൂപീകരിച്ച സമിതി വ്യക്തമാക്കിയിരിക്കുികയാണ്. ഇരുവരും 6 വർഷം മുൻപേ വിവാഹിതരാണെന്നതും വാടക ഗർഭധാരണം നടത്തിയതു നടിയുടെ ബന്ധുവാണെന്നുമുള്ള വിശദീകരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചത്. വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാധുതയും പരിശോധിക്കും.

1

കഴിഞ്ഞ ജൂൺ 9നു നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നയൻതാര- വിഘ്നേഷ് ശിവന്‍ ദമ്പതിമാർക്കുവേണ്ടി ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവാണെന്ന് നയൻതാരയും വിക്കിയും തമിഴ്നാട് ആരോഗ്യ വകുപ്പിന് സത്യവാങ്മൂലം സമർപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറു വർഷം മുമ്പുതന്നെ നടന്നിരുന്നു.

തരൂരിന്റെ മുടിക്കെന്താ ഇത്ര പ്രത്യേകത; ബംഗ്ലാദേശിലെ കണക്ക് ടീച്ചറുടെ കണ്ടെത്തല്‍ വൈറല്‍തരൂരിന്റെ മുടിക്കെന്താ ഇത്ര പ്രത്യേകത; ബംഗ്ലാദേശിലെ കണക്ക് ടീച്ചറുടെ കണ്ടെത്തല്‍ വൈറല്‍

2

ഇവർക്കു വേണ്ടി വാടക ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടില്‍ പറയുന്നു. വിവാഹത്തിന്റേയും വാടക ഗർഭധാരണത്തിന്റേയും രേഖകളും ഇവർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതായാണ് വിവരം. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടകഗര്‍ഭധാരണം തിരഞ്ഞെടുക്കാവൂ എന്നതാണ് ഇത് സംബന്ധിച്ച ചട്ടം പറയുന്നത്.

3

എന്നാല്‍ വിവാഹം കഴിഞ്ഞു 4 മാസമാകും മുന്‍പ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായതായി വിഘ്നേഷ് അറിയിച്ചതോടെയാണ് ഇവർക്കെതിരെ വിമർശനം ഉയര്ഡന്നതും ഇരുവര്‍ക്കുമെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. നയന്‍താരയും വിഘ്‌നേഷ് ശിവനും വാടകഗര്‍ഭധാരണ ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നത്.

നിങ്ങളെന്താ ഭര്‍ത്താവിനെ വാടകയ്ക്ക് എടുക്കുകയാണോ? യുവതിയുടെ കണ്ടീഷന്‍ കേട്ട് അന്തംവിട്ട് യുവാക്കള്‍നിങ്ങളെന്താ ഭര്‍ത്താവിനെ വാടകയ്ക്ക് എടുക്കുകയാണോ? യുവതിയുടെ കണ്ടീഷന്‍ കേട്ട് അന്തംവിട്ട് യുവാക്കള്‍

4

വർഷങ്ങൾ നീണ്ട ചർച്ചയ്ക്കുശേഷം കഴിഞ്ഞ വർഷമാണ് വാടക ഗർഭധാരണ നിയന്ത്രണ നിയമം (2021) പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച്, നിയമപരമായി വിവാഹിതരായ ദമ്പതികൾക്ക് നിശ്ചിത കാലപരിധി കഴിഞ്ഞശേഷമേ കുഞ്ഞിനുവേണ്ടി ഗർഭപാത്രം വാടകയ്ക്കെടുക്കാൻ അനുമതി ലഭിക്കൂ.

5

സ്വാഭാവിക രീതികളിൽ ഗർഭധാരണം സാധ്യമല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതായുമുണ്ടു.അതിനിടെ നയന്‍താര - വിഘ്‌നേഷ് ശിവന്‍ താരദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. തുടര്‍നടപടികള്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ പറഞ്ഞു.

English summary
nayanthara-vignesh Shivan Surrogacy: The investigation team will check the veracity of Nayanthara explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X