Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഉലഞ്ഞ് മഹാരാഷ്ട്രയും; നിര്‍ണ്ണായക കൂടികാഴ്ച്ചകള്‍; വിലപോവില്ലെന്ന് പവാര്‍

മുംബൈ: മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പ്രശ്‌നത്തില്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം ബിജെപിയിലേക്കില്ലെന്ന് ഉറപ്പിച്ച് പറയുന്ന സച്ചിന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലെന്നാണ് സൂചന.

Recommended Video

cmsvideo
    Sharad Pawar met CM Uddhav Thackarey | Oneindia Malayalam

    അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായ തുടര്‍ച്ചയായ രാഷ്ട്രീയ കൊടുങ്കാറ്റ് കണ്ട് മഹാരാഷ്ട സര്‍ക്കാര്‍ ഭീതിയിലാണെന്ന് വേണം പറയാന്‍. അതിനെ ചെറുക്കാനുള്ള നീക്കങ്ങളും സംസ്ഥാനത്തെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.

     ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച

    ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച

    രാജസ്ഥാനില്‍ രാഷ്ടീയ പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കൂടികാഴ്ച്ചയുടെ അടിസ്ഥാന പ്രമേയം രാജസ്ഥാനിലെ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി തന്നെയാണ്.

    ഭരണം തുടരാന്‍

    ഭരണം തുടരാന്‍

    200 അംഗ നിയമസഭയില്‍ അശോക് ഗെഹ്ലോട്ടിന് ഭരണം തുടരാന്‍ 101 എംഎല്‍എമാരുടെ പിന്തുണയെങ്കിലും വേണം. സച്ചിന്‍ പൈലറ്റിനൊപ്പം 16 ല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് വാദം. ഒപ്പം കോണ്‍ഗ്രസിന് 102 എംഎല്‍എയുടെ പിന്തുണയുണ്ടെന്നും പാര്‍ട്ടി അവകാശപ്പെടുന്നു.

    കോണ്‍ഗ്രസുമായി ചര്‍ച്ച

    കോണ്‍ഗ്രസുമായി ചര്‍ച്ച

    മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ മുഖ്യമന്ത്രിയെ കാണുന്നതിന് മുന്‍പ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറോത്തും ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സഖ്യകക്ഷികള്‍ക്കിടയില്‍ പ്രധാനമായും രൂപപ്പെടേണ്ട് ആശയ വിനിമയ പ്രക്രിയയെക്കുറിച്ച് ശരദ് പവാര്‍ ആശങ്ക പ്രകടിപ്പിച്ചു.

     പ്രതിപക്ഷ വെല്ലുവിളി

    പ്രതിപക്ഷ വെല്ലുവിളി

    ഒക്ടോബര്‍ മാസത്തില്‍ മഹാരാഷ്ട്ര രാഷ്ടീയത്തില്‍ രാഷ്ട്രീയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയുന്നു. ഇത് മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം മുഖ്യമന്ത്രിയുമായുള്ള നേതാക്കളുടെ കൂടികാഴ്ച്ചകള്‍. വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത് പോലും.

     ശ്രമങ്ങള്‍ വിലപോവില്ല

    ശ്രമങ്ങള്‍ വിലപോവില്ല

    അതേസമയം മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ ബിജെപി നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഒരു ശ്രമങ്ങളും വിലപോവില്ലെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ കമല മഹാരാഷ്ട്രയില്‍ വെറുതെയാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പവാര്‍ പറഞ്ഞു.

     ശരദ് പവാര്‍

    ശരദ് പവാര്‍

    രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളൊന്നും ഉദ്ദവ് താക്കറെ സര്‍ക്കാറിനെ ബാധിക്കില്ല. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ബിജെപിയുടെ ഓപ്പറേഷന്‍ കമല രാജ്യത്തെ നിയമ ലംഘനങ്ങലുടെ നേര്‍ ഉദാഹരണമാണെന്നുമായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു.

    കോണ്‍ഗ്രസ് യോഗം

    കോണ്‍ഗ്രസ് യോഗം

    അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ കോണ്‍ഗ്രസ് വീണ്ടും നിയമസഭാംഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനോടും ഇന്ന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ദില്ലിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് യോഗം ചേരുന്നത്.

    പ്രശ്‌ന പരിഹാരം

    പ്രശ്‌ന പരിഹാരം

    സച്ചിന്‍ പൈലറ്റിനോടും അദ്ദേഹത്തിന് ഒപ്പമുള്ള എംഎല്‍എമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിച്ചാല്‍ മാത്രമേ പരിഹാരം കണ്ടെത്താന്‍ സാധിക്കൂ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതാക്കളെ കേള്‍ക്കാന്‍ തയ്യാറാണെന്നും സുര്‍ജേവാല വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+