• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയില്‍ വീണ്ടും ട്വീസ്റ്റ്, എന്‍സിപിയില്‍ കണ്ണുവെച്ച് ബിജെപി? ശിവസേനയെ വെട്ടും

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ പൂട്ടാന്‍ അവസാന തന്ത്രമൊരുക്കി ബിജെപി. ആവശ്യമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പിന്തുണ തന്നെ നേടാനാണ് ദേവേന്ദ്ര ഫട്‌നാവിസ് ലക്ഷ്യമിടുന്നത്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കിയാല്‍ സര്‍ക്കാരിലുണ്ടാവുന്ന പ്രതാഘ്യാതങ്ങള്‍ താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന് അമിത് ഷായെ ഫട്‌നാവിസ് അറിയിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയെ ചൂണ്ടിക്കാണിച്ചാണ് ഈ പ്രതിസന്ധി ഫട്‌നാവിസ് ഉയര്‍ത്തിയിരിക്കുന്നത്.

ശിവസേനയുടെ സമ്മര്‍ദത്തിന് വഴങ്ങിയാല്‍ ഒരിക്കല്‍ പോലും സംസ്ഥാനത്ത് അധികാരത്തില്‍ വരാനാവാത്ത വിധം ബിജെപി തകര്‍ന്ന് പോകുമെന്ന ഭയവും നേതൃത്വത്തിലുണ്ട്. അതുകൊണ്ട് എന്‍സിപിയെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ നീക്കങ്ങള്‍ നടത്തുന്നത്. ശരത് പവാറിന് ബിജെപിയുമായി വളരെ അടുപ്പമുണ്ട്. ഇപ്പോഴത്തെ ദേശീയ നേതൃത്വത്തോട് മാത്രമേ പവാറിന് എതിര്‍പ്പുള്ളൂ. അതുകൊണ്ട് കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ല.

മുഖ്യമന്ത്രി പദം നല്‍കില്ല

മുഖ്യമന്ത്രി പദം നല്‍കില്ല

ബിജെപി ഒരിക്കലും മുഖ്യമന്ത്രി പദം ആദിത്യ താക്കറെയ്ക്ക് നല്‍കില്ല. രണ്ടരവര്‍ഷത്തിന് ശേഷമാണ് നല്‍കേണ്ടത് എന്ന വ്യവസ്ഥ തന്നെ ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറല്ല. ഒന്നാമത്തെ കാര്യം ആദിത്യയുടെ പരിചയക്കുറവാണ്. മറ്റൊന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ നിയമനങ്ങളാണ് ഉള്ളത്. ഇവര്‍ ബിജെപിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് ആദിത്യക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. പ്രത്യേകിച്ച് പകുതിയില്‍ തുടങ്ങുന്നത് കൊണ്ട് ഏറ്റവും മോശം സര്‍ക്കാരെന്ന പേരും ലഭിക്കും. ഉപമുഖ്യമന്ത്രി പദമാണ് പരമാവധി നല്‍കാന്‍ സാധിക്കുക.

ഉദ്ധവിന്റെ തന്ത്രം

ഉദ്ധവിന്റെ തന്ത്രം

ബിജെപി സമ്മര്‍ദത്തിലാക്കി ഉപമുഖ്യമന്ത്രി പദമോ ഒത്തുവന്നാല്‍ മുഖ്യമന്ത്രി പദമോ നേടുകയാണ് ഉദ്ധവിന്റെ തന്ത്രം. എന്നാല്‍ ഇത് അമിത് ഷാ മുന്‍കൂട്ടി കണ്ടിരുന്നു. 50:50 എന്ന ഫോര്‍മുലയോട് നേരത്തെ തന്നെ അദ്ദേഹം നോ പറഞ്ഞതാണ്. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരം പങ്കിടുമ്പോള്‍ ഇത്തരമൊരു ആവശ്യത്തിന് വഴങ്ങാന്‍ അമിത് ഷാ തയ്യാറുമല്ല. എന്നാല്‍ കൂടുതല്‍ മന്ത്രിമാരെ ലഭിക്കുന്നതിന് വേണ്ടിയാണ് ശിവസേന ഇത്തരമൊരു തന്ത്രം പുറത്തെടുക്കുന്നതെന്നാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്ന വിവരം.

എന്‍സിപി കളത്തിലേക്ക്

എന്‍സിപി കളത്തിലേക്ക്

2014ല്‍ ബിജെപിയും ശിവസേനയും ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം. ബിജെപിക്ക് 122 സീറ്റ് അപ്പോള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് ശരത് പവാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനെ വരെ ഞെട്ടിച്ചിരുന്നു. ശിവസേനയുമായുള്ള സഖ്യം സാധ്യമല്ലെന്നും പവാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ശിവസേന സഖ്യത്തിന് ശ്രമിക്കുന്നത് പവാറിനെ ക്ഷുഭിതനാക്കിയിരിക്കുകയാണ്. അവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാനായിട്ടാണ് ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ നരേന്ദ്ര മോദിയും പവാറും തമ്മിലുള്ള പിണക്കവും മാറും.

പവാറിന് മനംമാറ്റം

പവാറിന് മനംമാറ്റം

ശരത് പവാറും അദ്ദേഹത്തിന്റെ അടുപ്പക്കാരനുമായ പ്രഫുല്‍ പട്ടേല്‍ നിരവധി കേസുകള്‍ നേരിടുന്നുണ്ട്. അടുത്തിടെ പി ചിദംബരം, ഡികെ ശിവകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത് എന്‍സിപി ക്യാമ്പില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ പവാറിന് സാധിക്കും. അതേസമയം കോണ്‍ഗ്രസിനൊപ്പം നിന്നിട്ട് കാര്യമായി പ്രയോജനമില്ലെന്നാണ് പവാറിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിലെ തമ്മിലടി എന്‍സിപിയെ വരെ ബാധിക്കുന്നുവെന്ന് പവാര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ ക്യാമ്പയിന്‍

ബിജെപിയുടെ ക്യാമ്പയിന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറായ നരേന്ദ്ര മോദിയും അമിത് ഷായും ശരത് പവാറിനെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പകപോക്കല്‍ പ്രയോഗം കൊണ്ട് പവാര്‍ ഇരുവരെയും വീഴ്ത്തിയിരുന്നു. അതുകൊണ്ട് പവാറിനെ നേരിട്ട് സമീപിക്കാന്‍ ബിജെപിക്ക് ജാള്യതയുണ്ട്. ബിജെപിയും എന്‍സിപിയും സഖ്യത്തിലെത്തിയാല്‍ 159 സീറ്റിന്റെ പിന്‍ബലമുണ്ടാകും. അജിത് പവാറിന് ഉപമുഖ്യസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. 2014ല്‍ എന്‍സിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേന ബിജെപിയുമായി സഖ്യത്തിലാവുന്നത്.

രണ്ട് ഓപ്ഷന്‍ മാത്രം

രണ്ട് ഓപ്ഷന്‍ മാത്രം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ഇതോടെ സസ്‌പെന്‍സിലേക്ക് നീങ്ങിയിരിക്കുകയാണ് 17 വിമതരുടെ പിന്തുണ ബിജെപി നേടിയാല്‍ 125 സീറ്റ് ബിജെപിക്ക് ലഭിക്കും. എന്നാല്‍ ഭൂരിപക്ഷത്തിന് 20 എംഎല്‍എമാര്‍ ഇനിയും ആവശ്യമാണ്. ശിവസേന സ്വതന്ത്രരുടെ പിന്തുണയ്ക്ക് ശ്രമിക്കുന്നത് കൊണ്ട് അത് നടക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇതോടെ ശിവസേന അല്ലെങ്കില്‍ എന്‍സിപി എന്ന കുരുക്കിലാണ് ബിജെപി. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രണ്ട് പാര്‍ട്ടികളും സജ്ജമല്ല. അതുകൊണ്ട് സസ്‌പെന്‍സ് ഇനിയും തുടരും. എന്‍സിപിയാണ് ഇപ്പോള്‍ പ്രതീക്ഷയില്‍ നില്‍ക്കുന്നത്.

ആ ഫോര്‍മുല അട്ടിമറിക്കാന്‍ നോക്കേണ്ട....മുഖ്യമന്ത്രി പദം വേണം, ഓര്‍മപ്പെടുത്തലുമായി ശിവസേന

English summary
ncp have a chance to join hands with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X