പവാറും എൻസിപിയും എൻഡിഎയിലെത്തുമോ? മഹാരാഷ്ട്രയിൽ അധികാരം പിടിക്കാം കേന്ദ്രമന്ത്രിയുടെ ഓഫർ ഇങ്ങനെ
ദില്ലി; മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ താഴെ വീണേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസ് അധ്ക്ഷൻ നാനാ പടോലെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിതും വിവാദങ്ങൾക്ക് കാരണമാിരുന്നു. ഇതോടെ സഖ്യത്തിലെ കക്ഷികൾ തമ്മിൽ അസ്വാരസ്യങ്ങൾ രൂക്ഷമാണെന്ന തരത്തിലായിരുന്നു ചർച്ചകൾ.
ഇതിന് ശക്തി പകരുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം എൻസിപി അധക്ഷ്യൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇപ്പോഴിതാ പവാറും എൻസിപിും എൻഡിഎയിൽ ചേരണമെന്നും സർക്കാർ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

കഴിഞ്ഞ ദിവസമായിരുന്നു ശരദ് പവാർ ദില്ലിയിൽ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകേയായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്.പിന്നാലെയാണ് എൻസിപിയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കൊണ്ട് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്. മന്ത്രി രാംദാസ് അത്തേവാലെയാണ് ഇത്തരമൊരു ആവശ്യം ഉയർത്തിയത്.

മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്നും എൻസിപി പിൻമാറണമെന്നും എൻഡിഎയ്ക്കൊപ്പം ചേർന്ന് മഹാരാഷ്ട്രിൽ സർക്കാർ രൂപീകരിക്കണമെന്നും അത്തേവാല വ്യക്തമാക്കി. ശിവസേന ,കോൺഗ്രസ് , ബിജെപി എന്നിവർ ഒരു നദിയുടെ വിവിധ തീരങ്ങളാണ്. പക്ഷേ അവർ ഒരുമിച്ച് വന്നു. എന്നാൽ എന്തുകൊണ്ട് ബിജെപിയും എൻസിപിയും സഖ്യത്തിൽ എത്തിക്കൂടാ അത്തേവാലെ ചോദിച്ചു.

ബാബാസാഹിദ് (അംബേദ്കർ) തയ്യാറാക്കിയ ഭരണഘടന പോലും വ്യത്യസ്ത വശങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും അത്തേവാല പറഞ്ഞു. തിരുമാനങ്ങൾ തിരുത്തണമെന്നാണ് ശരദ് പവാർ ജിയോട് തനിക്ക് അഭ്യർത്ഥിക്കാനുള്ളത്. അദ്ദേഹം ശിവസേനയ്ക്ക് നൽകുന്ന പിന്തുണ പിൻവലിക്കാൻ തയ്യാറാകണം. കോൺഗ്രസ് പല തവണ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാവ് നാനാ പട്ടോൾ പരസ്യമാി തന്നെ പവാറിനെതിരെ രംഗത്തെത്തി. അതിനാലാണ് പവാർ എൻഡിഎയിൽ ചേരണമെന്ന് താൻ ആഗ്രഹിക്കുന്നതെന്നും അത്തേവാല പറഞ്ഞു.

എൻസിപിയും ശരദ് പവാറും കാരണമാണ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി മഹാരാഷ്ട്രിൽ ശിവസേനയെ കോൺഗ്രസ് പിന്തുണയ്ക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ അല്ല സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും അത്തേവാല കുറ്റപ്പെടുത്തി. പവാർ മോദിയുമായി കർഷക പ്രതിഷേധങ്ങളെ കുറിച്ചാണ് ചർച്ച നടത്തിയതെന്ന വാർത്തകളോടും അത്തേവാല പ്രതികരിച്ചു.

കർഷക പ്രശ്നങ്ങളാണ് അവരുടെ ചർച്ചാ വിഷയം ആയതെങ്കിൽ അത് നല്ലതാണ്. പ്രതിഷേധങ്ങൾ അവസാനിക്കണം. നിയമങ്ങൾ എടുത്ത് കളയേണ്ട സാഹചര്യമില്ലെന്നാണ് പവാർ പറഞ്ഞത്. ഇരുവരുടേയും സംസാരം എന്തുതന്നെ ആയാലും പവാറും മോദിയും നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും അത്തേവാല പറഞ്ഞു.

അതേസമയം ബിജെപിയുമായി അടുക്കുകയാണെന്ന അഭ്യൂഹങ്ങൾ തള്ളി നേരത്തേ എൻസിപി നേതാക്കൾ രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് ഒരിക്കലും ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ സാധിക്കില്ലെന്നാിരുന്നു നേതാക്കൾ പ്രതികരിച്ചത്. നേരത്തേ എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയെങ്കിലും നാടകീയ നീക്കങ്ങൾക്കൊടുവിൽ അജിത് പവാർ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക് തിരിച്ചെത്തുകയും ബിജെപി സർക്കാർ താഴെവീഴുകയുമായിരുന്നു.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications