'ഡബിള്‍ എഞ്ചിന്‍ അല്ല ട്രബിള്‍ എഞ്ചിന്‍' എന്‍ഡിഎയെ വിമര്‍ശിച്ച് ലാലുപ്രസാദ് യാദവ്
പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍.ജെഡിയു-ബിജെപി സഖ്യത്തെ 'ഡബിള്‍ എഞ്ചിന്‍ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെ പ്രസ്‌താവനെക്കെതിരെയായിരുന്നു ലാലുപ്രസാദ് യാദവിന്റെ പരിഹാസം. എന്‍ഡിഎ സഖ്യം ഡബിള്‍ 'എഞ്ചിന്‍' അല്ല 'ട്രബിള്‍ എഞ്ചിന്‍' ആണെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കൂടിയായ ലാലുപ്രസാദ് പറഞ്ഞു. 'ഡബിള്‍ എഞ്ചിന്‍' ആണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ലോക്‌ഡൗണ്‍ സമയത്ത് അതിഥി തൊഴിലാളികള്‍ ദുരിതത്തിലായപ്പോള്‍ എവിടെയായിരുന്നെന്നും ലാലുപ്രസാദ് യാദവ് ചോദിച്ചു. ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവ് ട്വിറ്ററിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം ലാലുപ്രസാദ് യാദവിന്റെ മണ്ഡലമായ ചപ്രയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറില്‍ ഭരിക്കുന്നത് വികസനം ലക്ഷ്യമാക്കിയ ജെഡിയു-ബിജെപി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ ചിലര്‍ സ്വയം സംരക്ഷിക്കാനാണ് അധികാരത്തിലെത്തുന്നതെന്നും മോദി വിമര്‍ശനം ഉന്നയിച്ചിരുന്നു. തേജസ്വി യാദവിന്റെയും രാഹുല്‍ ഗാന്ധിയുടേയും പേരുകള്‍ എടുത്തു പറഞ്ഞായിരുന്നു മോദിയുടെ വിമര്‍ശനം. ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യത്തെ 'ഡബിള്‍-ഡബിള്‍ ജംഗിള്‍ യുവരാജ്' എന്നും മോദി വിശേഷിപ്പിച്ചു.
അതേസമയം തന്റെ പിറന്നാള്‍ ദിനമായ നംവംബര്‍ ഒന്നിന് ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന് ജാമ്യം ലഭിക്കുമെന്നും നംവംബര്‍ 10ന് നിലവിലെമുഖ്യമന്ത്രിയായ നിതീഷ് കുമാറിന് താനും പിതാവും ഒന്നിച്ച് യാത്രയയപ്പ് നല്‍കുമെന്നും തേജസ്വി യാദവ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തേജസ്വിയാദവും ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു തേജസ്വിയുടെ പ്രഖ്യാനം. നവംബര്‍ 10നാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.
ഒക്ടോബര്‍ 9ന് കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാര്‍ഖണ്ട് ഹൈക്കോടതി ലാലുപ്രസാദിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും മറ്റൊരു കോസില്‍ ജമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരുകയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് ലാലുപ്രസാദ് യാദവ് ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാതിരിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാഘട്ട തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് കഴിഞ്ഞിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നവംബര്‍ 7നാണ് അവസാനഘട്ട തിരഞ്ഞെടുപ്പ്, നവംബര്‍ 10ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും