കേരളത്തില്‍ മോദി പ്രഭാവമില്ല! തമിഴ്നാട്ടിലും.. മോദിയെ പുറത്ത് നിര്‍ത്തി ദക്ഷിണേന്ത്യ!
2014 ല്‍ മോദി പ്രഭാവത്തിലാണ് ലോക്സഭ ബിജെപി തൂത്തുവാരിയത്. തുടര്‍ന്നിങ്ങോട്ടുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുമ്പോള്‍ മോദിക്കും ബിജെപിക്കും ഒരുപോലെ അനുകൂലമല്ല കാര്യങ്ങള്‍. മോദി പ്രഭാവം ഇല്ലെന്ന് മാത്രമല്ല ബിജെപി വിരുദ്ധ തരംഗങ്ങളാണ് രാജ്യത്ത് അലയടിക്കുന്നതെന്ന് പുറത്തു വന്ന സര്‍വ്വേകളും സൂചിപ്പിക്കുന്നു.
'squeamishly'.. സ്വന്തം കുഴി തോണ്ടി ശശി തരൂര്‍! 'ഇംഗ്ലീഷ്" നല്‍കിയത് എട്ടിന്റെ പണി!
രാഹുല്‍ ഗാന്ധിയല്ല, സാക്ഷാല്‍ പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്ക്? ചര്‍ച്ച മുറുകുന്നു
ഹിന്ദി ഹൃദയഭൂമിയിലെ കനത്ത തിരിച്ചടിയോടെ ഇത്തവണ ബിജെപിയുടെ ലക്ഷ്യം ദക്ഷിണേന്ത്യയാണ്. എന്നാല്‍ ദക്ഷിണേന്ത്യയിലും ബിജെപിക്കും മോദിക്കും സ്വീകാര്യതയില്ലെന്ന് ഇന്ത്യാ ടുഡേ പിഎസ്സി സര്‍വ്വേ സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലേക്ക്

ഞെട്ടലില്‍ ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കെ ബിജെപി പ്രതിസന്ധിയിലാണ്. 2014 ല്‍ നേടിയ അനായാസ വിജയമോ മോദി പ്രഭാവമോ ഒന്നും ഇത്തവണ തുണച്ചേക്കില്ലെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുണ്ട്. മാത്രമല്ല ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജ്ജിക്കുമെന്നും ഏറെ കുറെ ഉറപ്പാണ്.

കാര്യങ്ങള്‍ പന്തിയല്ല
ഉത്തരേന്ത്യയില്‍ ഇത്തവണ ബിജെപിക്ക് കൈവിട്ട കളിയാണ്. ഹിന്ദി ഹൃദയ ഭൂമിയടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസ് ബിജെപിയെ പുറത്താക്കിയത്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ പന്തിയല്ല. ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികള്‍ക്കിടയില്‍ പൊട്ടലും ചീറ്റലും നിലനില്‍ക്കുന്നുണ്ട്.

ദക്ഷിണേന്ത്യ
കഴിഞ്ഞ ദിവസമാണ് മേഖലയിലെ 25 ഓളം പ്രബലരായ നേതാക്കള്‍ ബിജെപി വിട്ടത്. ത്രിപുരയില്‍ സഖ്യകക്ഷിയായ ഐപിഎഫ്ടി ഉള്‍പ്പെടെ ബിജെപിക്കെതിരെ തിരിഞ്ഞ് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ കണ്ണുവെയ്ക്കുന്നത് ദക്ഷിണേന്ത്യന്‍ മേഖലയിലാണ് .ഇവിടെ നിന്ന് പരമാവധി സീറ്റുകളാണ് ബിജെപിയുടെ സ്വപ്നം.

മോദിയുടെ സ്വീകാര്യത
എന്നാല്‍ ബിജെപിയുടെ സ്വപ്നങ്ങളെല്ലാം അസ്ഥാനത്താകുമെന്ന് ഇന്ത്യാ ടുഡേ പിഎസ്സി സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും എംപി മാരുടേയും സ്വീകാര്യതായണ് സര്‍വ്വേയില്‍ പരിശോധിച്ചത്. എന്നാല്‍ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദക്ഷിണേന്ത്യയില്‍ മോദി ഒട്ടും സ്വീകാര്യനല്ലെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.

പുറത്താക്കി കേരളം
കേരളമാണ് മോദിക്ക് ഏറ്റവും കുറവ് സ്കോര്‍ നല്‍കിയ സംസ്ഥാനം. സര്‍വ്വേയില്‍ പങ്കെടുത്ത 72 ശതമാനം പേരാണ് മോദി സ്വീകാര്യനല്ലെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം സംസ്ഥാനത്തെ എംപിമാരുടെ കാര്യത്തില്‍ 53 ശതമാനം പേര്‍ തൃപ്തി അറിയിച്ചു.

പ്രതീക്ഷയോടെ
നിലവില്‍ കേരളത്തിലെ ആകെയുള്ള 20 സീറ്റില്‍ 12 എണ്ണത്തില്‍ കോണ്‍ഗ്രസും എട്ട് സീറ്റില്‍ എല്‍ഡിഎഫുമാണ്. ബിജെപിയുടെ ആദ്യ എംപിയെ ഇത്തവണ തിരുവനന്തപുരത്തിലൂടെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.അതേസമയം കേരളത്തിന് പിന്നാലെയാണ് മോദിയോടുള്ള സമീപനത്തില്‍ തമിഴ്നാടും.

പിന്നാലെ തമിഴ്നാട്
തമിഴ്നാട്ടില്‍ 68 ശതമാനം പേരാണ് മോദി സ്വീകാര്യനല്ലെന്ന് അഭിപ്രായപ്പെട്ടത്. ഇവിടെ നിലവിലെ എംപിമാരില്‍ 76 ശതമാനം പേരും അതൃപ്തരാണ്. ആകെയുള്ള 39 സീറ്റില്‍ 37 സീറ്റിലും ഇവിടെ എഐഎഡിഎംകെയാണ് ഭരിക്കുന്നത്. അതേസമയം ഇത്തവണ ബിജെപിയുമായി സഖ്യത്തിലാണ് എഐഎഡിഎംകെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

അടുപ്പിക്കാതെ ദക്ഷിണേന്ത്യ
ആന്ധ്രയിലും സമാനമാണ് കാര്യങ്ങള്‍. മോദി സ്വീകാര്യനെന്ന് 50 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ബാക്കിയുള്ള 50 ശതമാനം അതൃപ്തി രേഖപ്പെടുത്തി. തെലുങ്കാനയില്‍ 51 ശതമാനം പേരാണ് മോദി സ്വീകാര്യനല്ലെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം ഇവിടെ സിറ്റിങ്ങ് എംപിമാര്‍ക്ക് 66 ശതമാനം പേരാണ് ഫുള്‍ മാര്‍ക്ക് നല്‍കിയത്. ടിആര്‍എസ് ആണ് ഇവിടെ ഭരിക്കുന്നത്.

കൈവിടാതെ കന്നഡ മണ്ണ്
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ കന്നഡ മണ്ണില്‍ ഇപ്പോഴും ബിജെപിക്ക് അനുകൂലമാണ് കാര്യങ്ങള്‍. 62 ശതമാനം പേരാണ് മോദിക്ക് ഫുള്‍ മാര്‍ക്ക് നല്‍കിയത്. ഇവിടെ 55 ശതമാനം പേര്‍ എംപിമാരില്‍ തൃപ്തി രേഖപ്പെടുത്തി. കര്‍ണാടകത്തില്‍ ബിജെപിക്ക് 17 എംപിമാരാണ് ഉള്ളത്.

മങ്ങലേല്‍ക്കാതെ
അതേസമയം ഉത്തരേന്ത്യയില്‍ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യുപിയില്‍ ബിജെപി എംപിമാരില്‍ 62 ശതമാനം പേരാണ് അതൃപ്തി അറിയിച്ചത്. ഇവിടെ ബിജെപിക്ക് 71 എംപിമാരാണ് ഉള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും സിറ്റിങ്ങ് എംപിമാരില്‍ അതൃപ്തി അറിയിച്ചവരുടെ ശതമാനം ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.

മോദി തന്നെ
എന്നാല്‍ നരേന്ദ്ര മോദിയുടെ പ്രഭാവത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. യുപിയില്‍ 63 ശതമാനം പേരാണ് മോദി സ്വീകാര്യനാണെന്ന് അഭിപ്രായപ്പെട്ടത്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 58 ശതമാനം പേരും മോദിയെ പിന്തുണയ്ച്ച് രംഗത്തെത്തി.

മോദിക്ക് ഹൈ സ്കോര്‍
ബിഹാറിലും എംപിമാര്‍ക്ക് ലഭിച്ച സ്കോര്‍ പരിതാപകരമായിരുന്നു. ഇവിടെ 22 സീറ്റിലാണ് ബിജെപി ഭരിക്കുന്നത്. 66 ശതമാനം പേരും എംപിമാരില്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ മോദി സ്വീകാര്യനെന്ന് 58 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.