കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രം തൂത്തുവാരി വൃത്തിയാക്കി എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ക്ഷേത്ര സന്ദര്‍ശനവുമായി ദ്രൗപതി മുര്‍മു. ഇവര്‍ ക്ഷേത്രത്തിന്റെ തറ തൂത്തുവാരി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇത് സോഷ്യല്‍ മീഡിയയിലാകെ ട്രെന്‍ഡിംഗാണ്. ദ്രൗപതിയുടെ സംസ്ഥാനമായ ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ശിവക്ഷേത്രത്തിലാണ് ഇവര്‍ തൂത്തുവാരിയത്. ക്ഷേത്രത്തിലെത്തിയ ശേഷം, പ്രാര്‍ത്ഥിക്കുന്നതിന് മുമ്പായിരുന്നു ദ്രൗപതി മുര്‍മു ക്ഷേത്രത്തിന്റെ നിലം തൂത്തുവാരി വൃത്തിയാക്കിയത്. ഒഡീഷയില്‍ നിന്നുള്ള ആദിവാസി വിഭാഗം നേതാവാണ് മുര്‍മു. എന്‍ഡിഎ രാഷ്ട്രീയ ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത്.

1

ജാര്‍ഖണ്ഡിലെ മുന്‍ ഗവര്‍ണറാണ് അവര്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍, ഒഡീഷയില്‍ നിന്ന് രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യത്തെയാളാകും മുര്‍മു. അതിലുപരി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തിയെന്ന നേട്ടവും ഇതോടൊപ്പം ദ്രൗപതി മുര്‍മുവിന് ലഭിക്കും. രാജ്യത്തിന് ഒരുപാട് മുതല്‍ക്കൂട്ടാവും മുര്‍മുവെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്ാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിപക്ഷം അതുപോലെ സംയുക്ത സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെയാണ് മത്സരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മത്സരം കടുപ്പമാകുമെന്ന് ഉറപ്പാണ്. നിലവില്‍ ജയിക്കാനുള്ള സീറ്റുകള്‍ എന്‍ഡിഎയ്ക്കുണ്ടെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
Draupadi Murmu|ഇന്ത്യയുടെ ആദ്യ ആദിവാസി വനിതാ രാഷ്ട്രപതി | *Politics

English summary
nda president candidate droupati murmu sweeps temple floor, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X