എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് ഗോവിന്ദിന് ദേശീയ സുരക്ഷാസേനയുടെ സംരക്ഷണം!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് ഗോവിന്ദിന് എന്‍എസ്ജിയുടെ സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. പൈലറ്റും വാഹനങ്ങളും അകമ്പടിയുമായി 10 മുതല്‍ 12 വരെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് സംരക്ഷണം ഒരുക്കുന്നത്.

രാജ്യമെമ്പാടുമുള്ള രാംനാഥ് കോവിന്ദിന്റെ യാത്രയിലും സുരക്ഷാ ഉദ്യോഗസ്ഥാര്‍ കൂടെയുണ്ടാകും. കേന്ദ്ര ആഭ്യമന്ത്രി രാജ്‌നാഥ് സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആസാം മുഖ്യമന്ത്രി സോനോവാള്‍ എന്നിവര്‍ക്ക് എന്‍സ്ജി സംരക്ഷണം നല്‍കുന്നുണ്ട്.

ramnath-kovind

ജൂലൈ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂണ്‍ 24ന് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും.

English summary
NDA's presidential nominee Ram Nath Kovind gets Z+, NSG security cover.
Please Wait while comments are loading...