കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണികളെ ഞെട്ടിച്ച് സര്‍വ്വേ ഫലം! നിര്‍ണായകമാകുന്നത് ഇവരുടെ നിലപാട്.. ഏറ്റവും പുതിയ വിവരങ്ങള്‍

  • By
Google Oneindia Malayalam News

272 എന്ന മാന്ത്രിക സംഖ്യ തൊടാനാകാതെ ഇരു മുന്നണികളും വിയര്‍ക്കുമെന്ന സൂചന നല്‍കി എബിപി-സി വോട്ടര്‍ സര്‍വ്വേ. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. എന്നാല്‍ പുതിയ സര്‍വ്വേ പ്രകാരം ഇരു മുന്നണികളും ചെറുപാര്‍ട്ടികളുടെ പിന്തുണയ്ക്കായി നെട്ടോട്ടം ഓടിയേക്കുമെന്നാണ് പ്രവചിക്കുന്നത്.

<strong>'ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല'! വോട്ടര്‍മാരെ 'ബോധ്യപ്പെടുത്തി' കെ സുധാകരന്‍! വീഡിയോ.. ട്രോള്‍</strong>'ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല'! വോട്ടര്‍മാരെ 'ബോധ്യപ്പെടുത്തി' കെ സുധാകരന്‍! വീഡിയോ.. ട്രോള്‍

അതേസമയം സര്‍വ്വേയില്‍ എന്‍ഡിഎയ്ക്ക് തന്നെയാണ് മുന്നേറ്റം കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്ന പല സംസ്ഥാനങ്ങളിലും നിലം തൊടാന്‍ പോലും പാര്‍ട്ടിക്ക് കഴിയില്ലെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

 ബിജെപി വീഴില്ല, വിയര്‍ക്കും

ബിജെപി വീഴില്ല, വിയര്‍ക്കും

മോദി പ്രഭാവത്തില്‍ 282 സീറ്റുകള്‍ നേടിയാണ് ബിജെപി 2014 ല്‍ അധികാരത്തില്‍ ഏറിയത്. എന്നാല്‍ ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.ബിജെപിക്ക് 267 സീറ്റുകള്‍ വരെ ലഭിക്കാനേ സാധ്യത ഉള്ളൂവെന്ന് സര്‍വ്വേ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷത്തേക്കാളും അഞ്ച് സീറ്റ് കുറവാണെങ്കിലും ബിജെപി തന്നെ അധികാരത്തില്‍ തുടരാന്‍ സാധിച്ചേക്കുമെന്നാണ് സര്‍വ്വേ പ്രവചനം.

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

അതേസമയം യുപിഎയുടെ കാര്യം പരിതാപകരമാകുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. വെറും 134 സീറ്റുകള്‍ മാത്രമേ സര്‍വ്വേ പ്രവചിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇത്തവണ ഒരു കക്ഷികളുടേയും ഭാഗമല്ലാത്ത ചെറു കക്ഷികളാകും ട്രംപ് കാര്‍ഡ് ആയി മാറുകയെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും കനത്ത തിരിച്ചടിയാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 ട്രംപ് കാര്‍ഡാകും

ട്രംപ് കാര്‍ഡാകും

48 സീറ്റുള്ള മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിര‍ഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഇവിടെ ബിജെപിയും ശിവസേനയും സഖ്യത്തിലാണ്. സഖ്യത്തില്‍ തുടക്കത്തില്‍ കല്ലുകടി ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ സഖ്യം ശക്തിയാര്‍ജ്ജിച്ചെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 പ്രതീക്ഷ അസ്തമിക്കും

പ്രതീക്ഷ അസ്തമിക്കും

ഇവിടെ വെറും 8 സീറ്റുകള്‍ മാത്രമേ സഖ്യത്തിന് നഷ്ടമാകൂവെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 13 സീറ്റുകള്‍ കോണ്‍ഗ്രസ്-എന്‍സി സഖ്യത്തിന് നേടാനാകും. ബിഹാറിലും മഹാസഖ്യം പരാജയമാകുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
ആര്‍ജെഡിയും കോണ്‍ഗ്രസും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും ചേര്‍ന്നാണ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്.

 വെറും ആറ് സീറ്റ്

വെറും ആറ് സീറ്റ്

എന്നാല്‍ ബിഹാറില്‍ നിതീഷ് കുമാറിന്‍റെ ആര്‍എല്‍ഡി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നാണ് പ്രവചനം. ജെഡിയു, പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി എന്നിവ ഉള്‍പ്പെടുന്ന സഖ്യം 40 ല്‍ 34 സീറ്റുകളും നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
വെറും ആറ് സീറ്റാണ് കോണ്‍ഗ്രസ് സഖ്യത്തിന് പ്രവചിക്കുന്നത്.

 പ്രിയങ്ക ഇഫക്ട് ഏല്‍ക്കില്ല

പ്രിയങ്ക ഇഫക്ട് ഏല്‍ക്കില്ല

കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന യുപിയിലും പാര്‍ട്ടി കനത്ത തിരിച്ചടിയാണ് നേരിടുകയെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും അത് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കില്ലെന്നാണ് പ്രവചിക്കുനന്നത്. ഇവിടെ എസ്പി-ബിഎസ്പി സഖ്യം തന്നെ പിടിമുറുക്കും. 80 ല്‍ 44 സീറ്റില്‍ സഖ്യം ജയിച്ചു കയറും.

 പ്രതീക്ഷ വേണ്ട

പ്രതീക്ഷ വേണ്ട

എന്‍ഡിഎയ്ക്ക് ഇവിടെ 32 സീറ്റുകളാണ് ലഭിക്കുക. 2014 ല്‍ 72 സീറ്റുകളാണ് ബിജെപി സംസ്ഥാനത്ത് നിന്ന് തൂത്തുവാരിയത്. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം.

 ഒഡീഷയില്‍

ഒഡീഷയില്‍

രാജിസ്ഥാനില്‍ 25 ല്‍ 20 സീറ്റും ബിജെപി സഖ്യം നേടും. ഗുജറാത്തിലും സമാന സാഹചര്യമാണ് സര്‍വ്വേ പ്രവചിക്കുന്നത്. വെറും 2 സീറ്റുകള്‍ മാത്രമേ ബിജെപിക്ക് നഷ്ടമാകുള്ളൂവെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഒഡീഷയില്‍ ബിജു ജനതാദളിനെ പുറത്താക്കി 12 സീറ്റുകളില്‍ ബിജെപി മുന്നേറും.

 പശ്ചിമബംഗാളില്‍ ഇങ്ങനെ

പശ്ചിമബംഗാളില്‍ ഇങ്ങനെ

ബിജെഡിയ്ക്ക് 9 സീറ്റുകളാണ് പ്രവചിക്കുന്നത്.പശ്ചിമ ബംഗാളില്‍ 35 സീറ്റ് മറ്റുള്ളവര്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം അത് തൃണമൂലിനാണോയെന്നത് സര്‍വ്വേയില്‍ പറയുന്നില്ല. കോണ്‍ഗ്രസിന് 1 സീറ്റും ബിജെപിക്ക് 6 സീറ്റും ലഭിച്ചേക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 പഞ്ചാബും ജാര്‍ഖണ്ഡും

പഞ്ചാബും ജാര്‍ഖണ്ഡും

ജാര്‍ഖണ്ഡില്‍ ആകെയുള്ള 14 സീറ്റില്‍ ഒമ്പത് കോണ്‍ഗ്രസ് സഖ്യത്തിനും അഞ്ച് സീറ്റ് എന്‍ഡിഎ സഖ്യത്തിനുമാണ് പ്രവതനം. പഞ്ചാഹില്‍ 13 സീറ്റില്‍ 12 ഉം കോണ്‍ഗ്രസ് നേടും. ഹരിയാനയില്‍ ബിജെപി തന്നെ തൂത്തു വാരും. 10 സീറ്റുകളാണ് ഇവിടെ ഉള്ളത്. അവയില്‍ 9 സീറ്റും ബിജെപിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.

 ദക്ഷിണേന്ത്യ കൈപിടിയില്‍

ദക്ഷിണേന്ത്യ കൈപിടിയില്‍

അതേസമയം മുന്‍ സര്‍വ്വേകളിലെ പോലെ തന്നെ ദക്ഷിണേന്ത്യ ബിജെപിയെ അടിപ്പിക്കില്ലെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഇവിടെയുള്ള 129 സീറ്റുകളില്‍ 63 ലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. എന്‍ഡിഎയ്ക്ക് മേഖലയില്‍ വെറും 22 സീറ്റുകള്‍ മാത്രമാണ് പ്രവചിക്കുന്നത്.

<strong>'തൃശ്ശൂരില്‍ ഹിന്ദു കളക്ടറെയാണ് നിയമിക്കാറ്' അനുപമ ക്ലിന്‍സണ്‍ ജോസഫ് വേണ്ട!കൊഴുപ്പിച്ച് ടിജി</strong>'തൃശ്ശൂരില്‍ ഹിന്ദു കളക്ടറെയാണ് നിയമിക്കാറ്' അനുപമ ക്ലിന്‍സണ്‍ ജോസഫ് വേണ്ട!കൊഴുപ്പിച്ച് ടിജി

ലോക്സഭ തിരഞ്ഞെടുപ്പ് 2019, സ്പെഷ്യല്‍ പേജ് കാണാം

English summary
nda will get 237 seats says abp c voter survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X