കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിന്റെ കാലുവാരല്‍ ഏറ്റു, ബിജെപിക്ക് ലോക്‌സഭയില്‍ വന്‍ നഷ്ടമുണ്ടാകും, സര്‍വേ ഫലം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നിതീഷ് കുമാര്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു ബീഹാറില്‍ ബിജെപി. എന്നാല്‍ എന്‍ഡിഎ വിട്ട് നിതീഷ് പോയത് ബീഹാറില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സര്‍വേ. ഇന്ത്യാ ടുഡേ സീ വോട്ടര്‍ സര്‍വേയിലാണ് വലിയ തിരിച്ചടിയാണ് ബിജെപി സഖ്യം നേരിടാന്‍ പോകുന്നതെന്ന് പറയുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സര്‍വേ പറയുന്നു. അദ്ദേഹത്തിനെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനോ യുപിഎയ്‌ക്കോ സാധിക്കില്ലെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ ബീഹാറില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി 22 മാസം മാത്രമാണ് ഉള്ളത്. പ്രധാനമന്ത്രിയുടെ ജനപ്രീതി ബീഹാറില്‍ അടക്കം വര്‍ധിക്കുന്നുവെന്നാണ് സര്‍വേയില്‍ പറയുന്നത്. എട്ട് വര്‍ഷം പ്രധാനമന്ത്രിയായി ഇരുന്നിട്ടും മോദിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. പ്രതിപക്ഷ നേതാക്കളൊന്നും അദ്ദേഹത്തിന്റെ അടുത്തെത്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടത്തുകയാണെങ്കില്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന് സര്‍വേ പറയുന്നു.

2

അതേസമയം എന്‍ഡിഎയ്ക്ക് സീറ്റ് വല്ലാതെ കുറയുമെന്ന് മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ പറയുന്നു. ബീഹാറില്‍ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സീറ്റ് കുറയുക. ഇത്തവണ ബിജെപി 300 സീറ്റ് ഇത്തവണയും എന്‍ഡിഎ കടക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. നിതീഷ് കുമാര്‍ സഖ്യം വിട്ടത് വല്ലാതെ ബാധിക്കുമെന്നാണ് പ്രവചനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ എന്‍ഡിഎയ്ക്ക് 307 സീറ്റ് ലഭിക്കും. അതേസമയം യുപിഎ 125 സീറ്റില്‍ ഒതുങ്ങും, മറ്റ് പാര്‍ട്ടികള്‍ എല്ലാം കൂടി 111 സീറ്റ് നേടും.

3

എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്‌സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങള്‍!!

അതേസമയം ബീഹാറില്‍ ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കില്‍ വലിയ തിരിച്ചടി എന്‍ഡിഎയ്ക്കുണ്ടാവും. 21 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് നഷ്ടമാകും. അങ്ങനെ വന്നാല്‍ എന്‍ഡിഎയുടെ സീറ്റ് നില 286 സീറ്റായി കുറയും. അതേസമയം യുപിഎയുടെ സീറ്റുകള്‍ 146 ആയി ഉയരുമെന്നും സര്‍വേ പ്രവചിക്കുന്നു. രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് മാറിയിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

4

ജനപ്രീതിയില്‍ നിതീഷിനെ വെട്ടി തേജസ്വി; സര്‍വേയില്‍ വന്‍ പിന്തുണ, സ്ത്രീകള്‍ പറയുന്നത് ഇങ്ങനെജനപ്രീതിയില്‍ നിതീഷിനെ വെട്ടി തേജസ്വി; സര്‍വേയില്‍ വന്‍ പിന്തുണ, സ്ത്രീകള്‍ പറയുന്നത് ഇങ്ങനെ

അതേസമയം രാജ്യത്ത് വിവിധ പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രധാനമന്ത്രിയും ബിജെപിയും തന്നെയാണ് ഏറ്റവും ജനപ്രീതിയുള്ളവര്‍. ദേശീയ സര്‍വേയില്‍ ഇവര്‍ മുന്നിലെത്തി. വിലക്കയറ്റം, ഇന്ധന വിലവര്‍ധനവ്, എന്നിവയൊന്നും മോദി സര്‍ക്കാരിനെ ബാധിച്ചിട്ടേയില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വേയില്‍ 53 ശതമാനം പേര്‍ നരേന്ദ്ര മോദിയെ തന്നെ അടുത്ത പ്രധാനമന്ത്രിയായി കാണണമെന്നാണ് അഭിപ്രായപ്പെട്ടത്.

5

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വെറും 9 ശതമാനം പേരാണ് പിന്തുണച്ചത്. ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ ഏഴ് ശതമാനം പേരും പിന്തുണച്ചു. 40 ശതമാനം പേര്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 34 ശതമാനം കോണ്‍ഗ്രസ് വന്‍ പരാജയമാണെന്ന് അഭിപ്രായപ്പെട്ടു. വളരെ മോശമാണെന്നാണ് ഈ വിഭാഗം പറഞ്ഞത്.

6

കണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രംകണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രം

അതേസമയം കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ ഗാന്ധി തന്നെയാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം മന്‍മോഹന്‍ സിംഗാണ് നല്ലതെന്ന് 16 ശതമാനം പേരും പറഞ്ഞു. എന്നാല്‍ യുവ നേതാവായ സച്ചിന്‍ പൈലറ്റിന്റെ 14 ശതമാനം പേര്‍ പിന്തുണച്ചു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ വെറും 9 ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്. നിലവില്‍ കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയാണ് പ്രിയങ്ക.

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
nda will likely loose 21 seats in bihar after nitish kumar's exit predicts india survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X