കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തന്നെ പ്രധാനമന്ത്രി, എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷി, യുഡിഎഫിന് 15 സീറ്റ്, വേറിട്ട പ്രവചനം

  • By
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇത്തവണ വീണ്ടും അധികാരത്തില്‍ വരുമെന്നും ബിജെപി 300 സീറ്റുകള്‍ വരെ നേടുമെന്നും അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ പന്തിയാകിലെന്നാണ് ബിജെപിയുടേയും കണക്ക് കൂട്ടല്‍. ഇത് മുന്നില്‍ കണ്ട് ഫലം വരും മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ നിരയില്‍ തുടങ്ങിക്കഴിഞ്ഞു.

അതിനിടെ കേന്ദ്രത്തില്‍ എന്‍ഡിഎ തന്നെ ഒറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും കേരളത്തില്‍ യുഡിഎഫിന് 14-15 സീറ്റുകള്‍ നേടാനവുമെന്നാണ്
പ്രവചനം.

 സര്‍ക്കാര്‍ രൂപീകരണം

സര്‍ക്കാര്‍ രൂപീകരണം

2014 ല്‍ 543 ല്‍ 282 സീറ്റുകളും നേടിയാണ് ബിജെപി അധികാരത്തില്‍ ഏറിയത്. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള അട്ടിമറികളൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ഇതോടെ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്തുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നീക്കം ശക്തമാക്കിയിട്ടുണ്ട്.

 ബിജെപി തന്നെ ഭരിക്കും

ബിജെപി തന്നെ ഭരിക്കും

എന്നാല്‍ ഇത്തവണയും കേന്ദ്രം ബിജെപി തന്നെ ഭരിക്കുമെന്നാണ് പ്രവചനം. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് പ്രവചനം നടത്തി ശ്രദ്ധേയനായ തോട്ടക്കാട് ഗോപാലകൃഷ്ണനാണ് കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്‍റെ വിജയം പ്രവചിച്ചിരിക്കുന്നത്.

കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

ലോക്സഭയില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത ഇല്ലെന്നും ഗോപാലകൃഷ്ണന്‍ പ്രവചിക്കുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഗോപാലകൃഷ്ണന്‍ പ്രവചിച്ചു.

 ബിജെപിയുടെ സീറ്റുകള്‍

ബിജെപിയുടെ സീറ്റുകള്‍

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷത്തിന് 14 സീറ്റുകളുടെ കുറവുണ്ടാകും. അതായത് ബിജെപി 227 സീറ്റുകള്‍ വരെ നേടും. ബിജെപി കഴിഞ്ഞ തവണ മോദി തരംഗത്തില്‍ 282 സീറ്റുകളാണ് നേടിയത്. അതേസമയം എന്‍ഡിഎ 258 സീറ്റുകളോടെ അധികാരത്തില്‍ തുടരും.

 സഖ്യകക്ഷികള്‍

സഖ്യകക്ഷികള്‍

ടിആര്‍എസ്, ഒഡീഷയിലെ ബിജു ജനതാ ദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയോടെയാകും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നാണ് പ്രവചനം.ഈ മൂന്ന് കക്ഷികളും നിലവില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിനോട് പ്രതികരിച്ചിട്ടില്ല.

 കൈകൊടുക്കും

കൈകൊടുക്കും

ഒരിക്കല്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിജെഡി ഇത്തവണ ബിജെപിയുമായി കൈകോര്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സര്‍ക്കാരിന്‍റെ ഭാഗമായി സമ്മര്‍ദ്ദ തന്ത്രം പയറ്റി കൂടുതല്‍ നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് വൈഎസ്ആറും കെസിആറും.

 പ്രവചനം ഇങ്ങനെ

പ്രവചനം ഇങ്ങനെ

കോണ്‍ഗ്രസിന് 105 സീറ്റുകള്‍ വരെയെ ലഭിക്കാന്‍ സാധ്യത ഉള്ളൂവെന്നാണ് ഗോപാലകൃഷ്ണന്‍ പ്രവചിക്കുന്നത്. അതേസമയം യുപിഎ സഖ്യത്തിന് 154 സീറ്റുകല്‍ വരെയാണ് പ്രവചിക്കുന്നത്. മറ്റുള്ള പാര്‍ട്ടികള്‍ക്ക് 130 സീറ്റുകള്‍ വരെ നേടാനാകും. എന്നാല്‍ ഇത്തവണ ഇടതുകക്ഷികള്‍ ആകെ 7 സീറ്റുകളേ നേടുള്ളൂവെന്നും പ്രവചിക്കുന്നു.

 വോട്ട് ശതമാനം

വോട്ട് ശതമാനം

എന്‍ഡിഎ 32 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസിന് 25 ശതമാനം വോട്ടുകളെ ലഭിക്കുള്ളൂവെന്നാണ് പ്രവചനം. യുപിഎയ്ക്ക് 33 ശതമാനം വോട്ടുവിഹിതവും പ്രവചിക്കുന്നുണ്ട്.അതേസമയം ഇത്തവണയും കേരളത്തില്‍ യുഡിഎഫ് തന്നെ നേട്ടം കൊയ്യുമെന്നാണ് പ്രവചനം.

 യുഡിഎഫ് തന്നെ

യുഡിഎഫ് തന്നെ

യുഡിഎഫിന് 14-15 ഇടയില്‍ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. എല്‍ഡിഎഫ് ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കപ്പെടുന്നു. എല്‍ഡിഎഫ് ആറ്റിങ്ങല്‍, ആലത്തൂര്, പാലക്കാട്, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളിലാണ് വിജയിക്കുക.

 ബിജെപി നിലം തൊടില്ല

ബിജെപി നിലം തൊടില്ല

തിരുവനന്തപുരത്ത് ഇത്തവണയും . നേട്ടം കൊയ്യാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. കുമ്മനം തോറ്റാലും 3.5 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു. തിരുവനന്തപുരത്ത് ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് 10,000 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമേ ലഭിക്കുള്ളൂ.

 മൂന്ന് മന്ത്രിമാര്‍

മൂന്ന് മന്ത്രിമാര്‍

കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടാലും അദ്ദേഹം കേന്ദ്രമന്ത്രിയാകും എന്നാണ് പ്രവചനം. അല്‍ഫോണ്‍സ് കണ്ണന്താനവും വി മുരളീധരനും മന്ത്രിമാരാകുമെന്നും പ്രവചിക്കുന്നു. അതിനിടെ കൊല്ലത്ത് പ്രമേചന്ദ്രനെതിരായ ഇടതുപ്രചരണം ഏശിയില്ലെന്നും ഗോപാലകൃഷ്മന്‍ പറയുന്നു.

 വോട്ടുകള്‍ ഇങ്ങനെ

വോട്ടുകള്‍ ഇങ്ങനെ

ഇവിടെ പ്രേമചന്ദ്രന്‍ 30,000-50,000 ത്തിനും ഇടയില്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം. ഇത്തവണ തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ നേട്ടം കൊയ്യുമെന്നും ഗോപാലകൃഷ്ണന്‍ പ്രവചിക്കുന്നു. 18 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

 തമിഴ്നാട്ടില്‍ അട്ടിമറി

തമിഴ്നാട്ടില്‍ അട്ടിമറി

ഇതില്‍ 15 സീറ്റുകളിലും ഡിഎംകെ വിജയിക്കും. തമിഴ്നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ താഴെ വീഴും. ഡിഎംകെ നേതാവ് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്നും പ്രവചിക്കുന്നുണ്ട്. കോട്ടയം സ്വദേശിയായ ഗോപാലകൃഷ്ണന്‍ നായര്‍ 45 വര്‍ഷമായി അധ്യാപകര്‍ക്ക് കണക്ക് പഠിപ്പിക്കുകയാണ്.

 നേരത്തേയും

നേരത്തേയും

എന്‍സിആര്‍ടി പുസ്തക നിര്‍മ്മാണ കമ്മിറ്റിയിലും കേരള സര്‍വ്വകലാശാല സെനറ്റിലും അംഗമായിരുന്നു. മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ അവലോകനം ചേര്‍ത്താണ് പ്രവചനം. ഗോപാലകൃഷ്ണന്‍ നേരത്തേയും തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ശ്രദ്ധനേടിയിട്ടുണ്ട്.

English summary
nda will win, udf will get 14 seats bjp wont open account in kerala: prediction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X