കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിടിവി നിരോധിച്ചതിനെ എതിര്‍ക്കുന്നവര്‍ക്കറിയുമോ 21 ചാനലുകള്‍ നിരോധിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ

ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 21 ചാനലുകള്‍ക്ക് ഇതുപോലെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരു ദിവസം മുതല്‍ രണ്ട് മാസം വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു നിരോധനങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രണം റിപ്പോര്‍ട്ട് ചെയ്തതില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായി എന്ന് കാണിച്ചാണ് എന്‍ഡിടിവിയ്ക്ക് ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല ഈ നടപടി എന്ന് ഉറപ്പിച്ച് തന്നെ പറയാനാവും.

എന്നാല്‍ ഇതിനെ ഒറ്റപ്പെട്ട സംഭവം ആയി വിലയിരുത്തുന്നതില്‍ സത്യവിരുദ്ധമായ ചില കാര്യങ്ങള്‍ ഉണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നാണ് ആക്ഷേപം. നിലവിലെ മറ്റ് പല സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ അത്തരം ആക്ഷേപം ഉന്നയിക്കുന്നവരുടെ ന്യായങ്ങളും പരിഗണിക്കപ്പെടേണ്ടതാണ്.

NDTV

എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ മാത്രം സംഭവിച്ച കാര്യം അല്ല ഇത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തിലും ഇത്തരം കാര്യങ്ങള്‍ നടന്നിരുന്നു എന്നതാണ് സത്യം.

21 ടിവി ചാനലുകള്‍ക്കാണ് അന്ന് നിരോധനം ഏര്‍പ്പെടുത്തിയത്. കൃത്യമായി പറഞ്ഞാല്‍ 2005 ല്‍. കെബിള്‍ ടിവി നിയമങ്ങളും പരിപാടികള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഒരു ദിവസം മുതല്‍ രണ്ട് മാസം വരെ നീളുന്ന വിലക്കുകളായിരുന്നു അന്ന് ഉണ്ടായിരുന്നത്.

പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അമ്യൂണിഷന്‍ ഡിപ്പോ എവിടെയാണെന്നും തീവ്രവാദികള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ സ്ഥലം സഹിതം എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു എന്നാണ് പരിശോധനാസമിതി കണ്ടെത്തിയത്.

എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്‍ഡിടിവി മാത്രമല്ല ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, ഒട്ടുമിക്ക എല്ലാ ദേശീയ മാധ്യമങ്ങളും ഏറി.ും കുറഞ്ഞും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് സര്‍ക്കാര്‍ എന്‍ഡിടിവിയെ മാത്രം ലക്ഷ്യമിടുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.

English summary
NDTV Row: Similar orders numbering 21 had been issued by the UPA governmentsince 2005.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X