കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 40,000 മെഡിക്കല്‍ ഷോപ്പുകള്‍ 14ന് അടച്ചിടും

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്സ്റ്റിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ പതിനാലിന് തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന സമരത്തില്‍ 40,000 ഓളം മെഡിക്കല്‍ ഷോപ്പുകള്‍ അടഞ്ഞു കിടക്കും. ഇതോടെ സംസ്ഥാനത്ത് മരുന്നുക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഓണ്‍ലൈന്‍ ഔഷധ വ്യാപാരത്തിനുള്ള അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ കടയടച്ച് സമരത്തിനിറങ്ങുന്നത്.

ഓണ്‍ലൈന്‍ വഴി വാങ്ങുന്ന മരുന്നുകള്‍ ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് പ്രകാരം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ദോഷകരമാണോ എന്നു പരിശോധിക്കേണ്ടതാണെന്നും അധികൃതരുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.

medical-shop

ഓണ്‍ലൈന്‍ വഴി വില കുറച്ചാണ് മരുന്നുകള്‍ ലഭിക്കുക എന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിനു കീഴിലുള്ള മെഡിക്കല്‍ ഷോപ്പുകള്‍ സമരത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെന്നും പറയുന്നു. സമരം വഴി മരുന്നുക്ഷാമം ഉണ്ടാക്കരുതെന്ന എന്‍പിപിഎയുടെ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പറയുന്നു.

ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുള്ള ഒന്നാണ്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പുതിയ ലേബല്‍ പതിച്ച് ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ സാധ്യതയുള്ളതായും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

English summary
The All India Organisation of Chemists and Druggists (AIOCD) has organised a strike on October 14. As a result, Tamil Nadu will see nearly 40,000 pharmacies shut on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X