Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍ അടച്ചാല്‍ പോരാ, വിശ്വസനീയ നടപടികള്‍ വേണമെന്ന് ഇന്ത്യ

ഇന്തോ-അമേരിക്ക ബന്ധം ശക്തമാവുന്നതിന്റെ സൂചനയാണ് തനിക്കെതിരായ നടപടിയെന്ന് ഹാഫിസ് സഈദ് കുറ്റപ്പെടുത്തി.

ദില്ലി: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ഹാഫിസ് സഈദിനെതിരേ വിശ്വസീനയ നടപടികളാണ് ആവശ്യമെന്ന് പാകിസ്താനോട് കേന്ദ്രസര്‍ക്കാര്‍. സഈദിനെ ലാഹോറില്‍ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്.

Who

സഈദിനും അദ്ദേഹത്തിന്റെ തീവ്രവാദ സംഘത്തിനുമെതിരേ ശക്തമായ നടപടിയാണ് ആവശ്യം. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാകിസ്താന്‍ നടപടിയെടുക്കണമെന്നും വികാസ് സ്വരൂപ് പറഞ്ഞു.

മുമ്പും സഈദിനെയും കൂട്ടരെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ അതുകൊണ്ട് സാധിച്ചിരുന്നില്ലെന്നും സ്വരൂപ് ട്വീറ്റ് ചെയ്തു.

ജമാഅത്തുദ്ദഅ്‌വ നേതാവും ലഷ്‌കറെ ത്വയിബയുട സഹസ്ഥാപകനുമാണ് ഹാഫിസ് സഈദ്. ഭീകരവാദവിരുദ്ധ നിയമപ്രകാരം തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെയും മറ്റു നാല് പേരെയും പാക് പോലിസ് വീട്ടുതടങ്കലിലാക്കിയത്.

ഇന്തോ-അമേരിക്ക ബന്ധം ശക്തമാവുന്നതിന്റെ സൂചനയാണ് തനിക്കെതിരായ നടപടിയെന്ന് ഹാഫിസ് സഈദ് കുറ്റപ്പെടുത്തി. ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദഫലമായാണ് തന്നെ അറസ്റ്റ് ചെയ്തത്. അതുവഴി ട്രംപിന് മോദിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്താനാവുമെന്നും സഈദ് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+