കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് വിജ്ഞാപനമിറങ്ങി,അപേക്ഷിക്കാന്‍ ആധാര്‍ നിര്‍ബന്ധം;പരീക്ഷ നടപ്പില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

സിബിഎസ്ഇ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് ഒന്ന് വരെ അപേക്ഷാ സമര്‍പ്പിക്കാം.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: 2017-2018 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള വിജ്ഞാപനമിറങ്ങി. സിബിഎസ്ഇ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് ഒന്ന് വരെ അപേക്ഷാ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇത്തവണ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

മലയാളത്തെ 'നീറ്റായി' വെട്ടി!ആറ് പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷയെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിമലയാളത്തെ 'നീറ്റായി' വെട്ടി!ആറ് പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷയെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ഓണ്‍ലൈനായാണ് നീറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ നിന്ന് അപേക്ഷിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പറും നിര്‍ബന്ധമാണ്. ജനറല്‍/ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് 1400 രൂപയും, എസ്‌സി/എസ്ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. മെയ് ഏഴിനാണ് രാജ്യത്തെ ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.cbseneet.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

STUDENTS

അതേസമയം, നീറ്റിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തി. സംസ്ഥാനത്തെ എംബിബിഎസ്-ബിഡിഎസ് പ്രവേശനത്തിന് ഹയര്‍ സെക്കന്ററി പരീക്ഷയിലെ മാര്‍ക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. നീറ്റ് പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്‌നാട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. നീറ്റ് പരീക്ഷയെഴുതാന്‍ കന്നഡ ഭാഷയില്‍ അനുവാദം നല്‍കിയില്ലെന്ന് ആരോപിച്ച് കര്‍ണ്ണാടകത്തിലും പരീക്ഷയ്‌ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

തമിഴ്, തെലുങ്ക്, ഗുജറാത്തി അടക്കം ആറ് പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ മലയാളത്തിലും കന്നഡയിലും പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചില്ല. ഇതിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധം ശക്തമായിരുന്നെങ്കിലും കേരളത്തില്‍ അനക്കമുണ്ടായിരുന്നില്ല.

English summary
Notification for NEET exam published. Tamilnadu tabled a bill against in assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X