നീറ്റ് സാമ്പത്തിക സംവരണം; വരുമാനം എങ്ങനെ എട്ട് ലക്ഷമാക്കുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയില്‍ സംവരണം അനുവദിക്കാന്‍ എട്ട് ലക്ഷം വാര്‍ഷികവരുമാനമായി നിശ്ചയിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. നീറ്റ് എഐക്യുവില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനവും ഒബിസിക്ക് 27ശതമാനവും സംവരണം ഏര്‍പ്പാടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെയാണ്. ജസ്റ്റിസ് ഡിവൈ ചന്ദ്രജൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വരുമാന മാനദണ്ഡം നിശചയിച്ചത് ദേശീയ ജീവിത ചിലവിനെ അടിസ്ഥാനമാക്കിയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് വിശദീകരിച്ചു. മറ്റ് സംവരണ വിഭാഗമായ ഒബിസിയിലും ക്രീമിലയര്‍ നിശ്ചയിക്കുന്നതിന് എട്ട് ലക്ഷത്തിന്റെ അതേ മാനദണ്ഡമുണ്ടെന്ന് എഎസ്ജി കോടതിയെ അറിയിച്ചു. 2015ല്‍ ക്രീമി ലയര്‍ 6.5ലക്ഷമായിരുന്നു. 2017ല്‍ അത് എട്ട് ലക്ഷമായി വര്‍ധിച്ചുവെന്ന് എഎസ്ജി പറഞ്ഞു.
എന്നാല്‍ സാമ്പത്തികപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരെന്ന അവസ്ഥയില്ല.ഈ സാഹചര്യത്തില്‍, ഈ സാഹചര്യത്തില്‍, ഒബിസി വിഭാഗങ്ങള്‍ക്കുള്ള മാനദണ്ഡം യാന്ത്രികമായി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ബാധകമാക്കുന്നത് ശരിയാണോയെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രജൂഡ് ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വാര്‍ഷിക വരുമാനത്തിലെ വലിയ അസമത്വങ്ങളൊന്നും കണക്കിലെടുക്കാതെ രാജ്യമെമ്പാടും എകീകൃത മാനദണ്ഡം എങ്ങനെ നടപ്പാക്കാന്‍ സാധിക്കുമെന്നും ബെഞ്ച് ചോദിച്ചു.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
'ഒരു വക്കീലിനെ ജഡ്ജിയായി പരിഗണിക്കുമ്പോള്‍ അവരുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കാറുണ്ട്. മുംബൈയിലെയും അലഹബാദിലെയും അഭിഭാ,കരെ ഒരു പോലെ പരിഗണിക്കാനാകില്ല. അവരുചെ വരുമാനവും ജീവിത ചെലവും വ്യത്യസ്തമായിരിക്കും. ഒരു സ്ഥലത്ത് കോര്‍പ്പറേറ്റുകളുമുണ്ടായിരിക്കുമെന്നും' ജസ്റ്റിസ് ചന്ദ്രജുഢ് പറഞ്ഞു. സാമ്പത്തിക സംവരണത്തിന് ഭരണഘടന ഭേദഗതിയുണ്ടെന്നും
രാജ്യത്താകെ സാമ്പത്തിക സംവരണത്തിനും 8 ലക്ഷം വാര്‍ഷിക വരുമാന പരിധിയായി നിശ്ചയിക്കുന്നതെങ്ങനെയെന്നും ആരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയതെന്നും ഇത് സര്‍ക്കാരിന്റെ നയമെന്നുപറഞ്ഞ് ഒഴിയാനാകില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രജൂഢ് പറഞ്ഞു. എന്നിരുന്നാലും, വലിയ ബെഞ്ച് 103 -ആം ഭരണഘടനാ ഭേദഗതിയുടെ സാധുത പരിശോധിക്കുകയാണെന്നും ഇപ്പോഴത്തെ ബെഞ്ച് ഭേദഗതി നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സാമ്പത്തിക സംവരണത്തിലെ ഭരണഘടനാ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇത് വിശാല ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. സാമൂഹിക നീതിയും ശാക്തീകരണ മന്ത്രാലയവും പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പുമാണ് ഈ വിഷയത്തില്‍ മറുപടി പറയേണ്ടതെന്നും എഎസ്ജി പറഞ്ഞു. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയവും ആവശ്യപ്പെട്ടു. കേസില്‍ 22ന് വീണ്ടും വാദം കേള്‍ക്കും.












Click it and Unblock the Notifications