കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സ്നേഹമൊന്നും വിലപ്പോയില്ല, ജയിച്ചത് ചൈനീസ് തന്ത്രം,നേപ്പാളിനെ ചൈന കൊണ്ടുപോകുമോ?

Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യയുമായി അകല്‍ച്ചയുള്ള രാജ്യങ്ങളെ തിരഞ്ഞ് പിടിച്ച് അവരുമായി ചങ്ങാത്തം കൂടുന്നത് ചൈനയുടെ തന്ത്രമാണ്. ഇന്ത്യയും ശ്രീലങ്കയുമായുള്ള അകല്‍ച്ചപോലും ചൈന നന്നായി മുതലെടുത്തിരുന്നു. ഇപ്പോഴിതാ ഇന്ത്യയുമായി അകല്‍ച്ചയൊന്നുമില്ലാത്ത നല്ല ബന്ധം കാത്തുസൂക്ഷിയ്ക്കുന്ന നേപ്പാളുമായും ചൈന കൂടുതല്‍ അടുക്കുകയാണ്. നേപ്പാളുമായി ചൈന നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ സ്ഥാപിയ്ക്കുന്നത് ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. കാരണം മറ്റൊന്നുമല്ല ഈ ബന്ധം വളര്‍ന്ന് കഴിഞ്ഞാല്‍ ഏകദേശം ഇന്ത്യയുടെ ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും ചൈനയ്ക്ക് വ്യക്തമായ സ്വാധീനം ഉണ്ടാകും.

ഇപ്പോഴിതാ ചൈന നേപ്പാള്‍ ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഇന്ധന ഇടപാട് കുത്തകയിലേയ്ക്ക് ചൈന ആധിപത്യം ഉറപ്പിയ്ക്കുകയാണ്. നേപ്പാളിലേയ്ക്ക് 30000 ലിറ്റര്‍ ഇന്ധനം അയക്കാന്‍ ചൈന സമ്മതിച്ച് കഴിഞ്ഞു. വടക്ക് പടിഞ്ഞാറന്‍ നേപ്പാളിലെ ഹുംല ജില്ലക്കാരുടെ ആവശ്യപ്രകാരമാണ് 30000 ലിറ്റര്‍ ഇന്ധനം ചൈന നേപ്പാളിലേയ്ക്ക് അയക്കുന്നത്.

Nepal

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഹില്‍സയിലൂടെയാണ് ഇന്ധനം കൊണ്ടുവരുന്നത്.നേപ്പാളുമായി 1.3 മില്യണ്‍ ലിറ്ററിന്റെ ഇന്ധന കരാറില്‍ ചൈന ഒപ്പുവച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്നോണം 144,000 ലിറ്റര്‍ ഇന്ധനം നേപ്പാളിലേയ്ക്ക് ഇതിനോടകം തന്നെ അയച്ചിരുന്നു.

നേപ്പാളിലേയ്ക്ക് 33 ശതമാനം ഇന്ധനം എത്തിയ്ക്കാനുള്ള കരാറിലാണ് ചൈന ഒപ്പുവച്ചത്. ഇന്ത്യയുടെ കുത്തകയായിരുന്ന ഇന്ധന വ്യാപാരത്തിലാണ് ഇതോടെ ചൈനീസ് കടന്നു കയറ്റം ഉണ്ടായത്. നേപ്പാള്‍ ജനതയാണ് ചൈനയില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

English summary
Nepal to get another 30,000 litres of fuel from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X