കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്ക് മരുന്ന് കൈവശം വെച്ച കേസില്‍ കിങ്സ് ഇലവന്‍ ടീം ഉടമ നെസ് വാഡിയക്ക് 2 വര്‍ഷം തടവ്

Google Oneindia Malayalam News

ദില്ലി: കിംങ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉടമകളില്‍ ഒരാളും വാഡിയ ഗ്രൂപ്പിന്‍റെ ഉടമയുമായ നെസ്സ് വാഡിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ ജപ്പാന്‍‌ കോടതിയാണ് നെസ്സ് വാഡിയക്ക് തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിസ് ദ്വീപായ ഹോക്കയ്ഡോയിലെ ന്യൂ ചിറ്റോസ് എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു മയക്കുമരുന്നുമായി നെസ്സ് വാഡിയ അറസ്റ്റിലാവുന്നത്.

<strong>തിരിച്ചടിക്കൊരുങ്ങി സിപിഎം; യുഡിഎഫ് കേന്ദ്രങ്ങളിലെ കള്ളവോട്ടുകളുടെ വിവരം ശേഖരിക്കുന്നു</strong>തിരിച്ചടിക്കൊരുങ്ങി സിപിഎം; യുഡിഎഫ് കേന്ദ്രങ്ങളിലെ കള്ളവോട്ടുകളുടെ വിവരം ശേഖരിക്കുന്നു

25 ഗ്രാം മയക്കുമരുന്നായിരുന്നു നെസ്സ് വാഡിയയുടെ കയ്യില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. സ്വന്തം ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വച്ചുവെന്ന് വാഡിയ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ കോടതി നടപടികള്‍ക്ക് മുന്നോടിയായി അദ്ദേഹം ജപ്പാനില്‍ ഏറെ നാള്‍ ജയില്‍ കഴിയുകയും ചെയ്തിരുന്നു.

ness-wadia

2014ല്‍ ബോളിവുഡ് നടിയും കിങ്സ് ഇലവന്‍റെ സഹ-ഉ
ടമയുമായ പ്രീതി സിന്റയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും നെസ് വാഡിയക്ക് നേരെ ഉയര്‍ന്നിരുന്നു. നെസ് വാഡിയക്കെതിരെ പീഡനാരോപണവുമായി രംഗത്ത് എത്തിയ പ്രീതി സിന്‍റ തന്നെ പിന്നീട് ഈ കേസ് പിന്‍വലിക്കുകയായിരുന്നു.

English summary
Ness Wadia sentenced to 2-year jail term in Japan for drugs possession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X