നരേന്ദ്ര മോദിയുടെ 'യു' ടേണുകള്‍!
ദില്ലി: അച്ഛാ ദിന്‍ ആനേവാലാ ഹേ എന്ന് പറഞ്ഞാണ് ബി ജെപി അധികാരത്തിലെത്തിയത്. മാറ്റത്തിന്റെ മുദ്രാവാക്യം കേട്ട ജനങ്ങള്‍ താമരയ്ക്ക് മത്സരിച്ച് വോട്ടുകുത്തി. ഫലമോ, നരേന്ദ്ര മോദി നയിച്ച ബി ജെ പിക്ക് ചരിത്രത്തിലില്ലാത്ത വിജയം. എന്നാല്‍ ഭരണത്തിലെത്തിയ ബി ജെ പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചോ?
വികസനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നെങ്കിലും ബി ജെ പി പറഞ്ഞ വാക്ക് പാലിക്കാന്‍ ഇനിയും കുറെയുണ്ട് കാര്യങ്ങള്‍. ഇതില്‍ പലതും പാര്‍ട്ടി ഇതിനോടകം മാറ്റിപ്പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ആവശ്യപ്പെടുകയും ഭരണത്തിലെത്തിയപ്പോള്‍ ബി ജെ പി മറന്നുപോകുകയും ചെയ്ത ചില കാര്യങ്ങളുണ്ട്. നോക്കൂ.

നേതാജിയുടെ ഫയലുകള്‍
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരസ്യമാക്കണം എന്നായിരുന്നു ബി ജെ പിയുടെ ആവശ്യം. പാര്‍ട്ടി അധ്യക്ഷനായിരിക്കേ രാജ്‌നാഥ് സിംഗ് കട്ടക്കിലാണ് ആ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഭരണത്തിലെത്തിയ ബി ജെ പിയും കോണ്‍ഗ്രസിന്റെ അതേ പല്ലവി പാടുന്നു. ഈ ഫയലുകള്‍ പരസ്യമാക്കില്ല. 41 ഫയലുകളാണത്രെ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉള്ളത്.

ധാര്‍മികത എവിടെപ്പോയി
സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട പാര്‍ട്ടിയാണ് ബി ജെ പി. എന്നാല്‍ പീഡനക്കേസില്‍ കോടതി നോട്ടീസയച്ച കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിന്റെ കാര്യത്തില്‍ പാര്‍ട്ടി ഈ ധാര്‍മികത മറന്നു.

കള്ളപ്പണം പോയ പോക്കേ
കള്ളപ്പണത്തിന്റെ പേരില്‍ യു പി എ സര്‍ക്കാരിനെ മോദി അടക്കമുള്ള ബി ജെ പി നേതാക്കള്‍ വിമര്‍ശിച്ചതിന് കയ്യും കണക്കുമില്ല. അധികാരത്തിലെത്തിയാല്‍ 100 ദിവസം കൊണ്ട് ബ്ലാക്ക് മണി തിരിച്ചുപിടിക്കും എന്ന് പറഞ്ഞ ബി ജെ പി നേതാക്കള്‍ ഇപ്പോള്‍ മുട്ടാപ്പോക്ക് ന്യായം പറയുകയാണ്.

റെയില്‍വേ ചാര്‍ജില്‍ തുടങ്ങി
റെയില്‍വേ യാത്രാനിരക്ക് കൂട്ടുന്നതിനെതിരെ ബി ജെ പി ഒരുപാട് പ്രസംഗിച്ചിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് കത്ത് വരെ എഴുതി. എന്നാല്‍ ഭരണത്തിലെത്തിയതും ബി ജെ പി യാത്രാനിരക്ക് കൂട്ടി.

ആര്‍ട്ടിക്കിള്‍ 370
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് ബി ജെ പി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കണ്ട മറ്റൊരു വിഷയം. വിഷയം ചര്‍ച്ച ചെയ്യാമെന്ന നിലയിലെത്തിയിരിക്കുന്നു ബി ജെ പി ഇപ്പോള്‍.












Click it and Unblock the Notifications