Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മതമില്ലാതെ വാക്‌സിനെടുക്കില്ല, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല: കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി: വ്യക്തികളുടെ സമ്മതമില്ലാതെ കൊവിഡ് വാക്‌സിനേഷന്‍ കുത്തിവെക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ്-19 കുത്തിവെപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇത് വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതോടൊപ്പം കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വികലാംഗര്‍ക്ക് വീടുതോറുമുള്ള കൊവിഡ് -19 വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ ജി ഒ ആയ എവാര ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജിക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രം.

അതേസമയം നിലവിലെ രോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷന്‍ വലിയ പൊതുതാല്‍പ്പര്യമുള്ളതാണെന്നാണ് മനസിലാക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേന്ദ്ര സര്‍ക്കാറും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒന്നും ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ, നിര്‍ബന്ധിത വാക്സിനേഷന്‍ നടത്തണമെന്ന് പറയുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയില്‍ പറഞ്ഞു. എന്നാല്‍ എല്ലാ പൗരന്മാരും വാക്സിനേഷന്‍ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കൃത്യമായി നിര്‍ദേശിക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ജനുവരി 13 നാണ് കേന്ദ്രം സുപ്രീകോടതിയില്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്.

1

കൊവിഡ് -19 വാക്‌സിനേഷനായി സര്‍ക്കാര്‍ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അതനുസരിച്ച് എല്ലാ ഗുണഭോക്താക്കളെയും വാക്‌സിന് ശേഷം സംഭവിക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് അറിയിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ജനങ്ങള്‍ വാക്‌സിനേഷന്‍ നിരസിക്കുന്നത് തടയാന്‍ ചില സംസ്ഥാനങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്കല്‍ ട്രെയിനുകളില്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത വ്യക്തികളെ മാത്രമേ അനുവദിക്കൂ എന്ന് മഹാരാഷ്ട്രയും തമിഴ്‌നാടും പറഞ്ഞിരുന്നു, കൂടാതെ വാക്‌സിന്‍ എടുക്കാത്ത വ്യക്തികളുടെ കോവിഡ് -19 ചികിത്സയുടെ ചിലവ് സംസ്ഥാനം വഹിക്കില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

2

വികലാംഗരുടെ വാക്‌സിനേഷന്‍ സുഗമമാക്കുന്നതിന് നിലവിലുള്ള ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും അവര്‍ക്ക് ഈ പ്രക്രിയയിലേക്ക് ശരിയായ വിധം പങ്കാളിയാകാന്‍ കഴിയുന്നു എന്ന് ഉറപ്പാക്കുന്നതിനും എന്തെങ്കിലും വ്യക്തമായ നടപടികള്‍ രൂപീകരിക്കാന്‍ ഹരജിക്കാരായ ഏലൂര്‍ ഫൗണ്ടേഷന് കോടതി അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം നിര്‍ദേശങ്ങള്‍ ലഭിച്ചതായും അവ പരിഗണിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. നിര്‍ദിഷ്ട ഐഡി കാര്‍ഡുകളൊന്നും ഇല്ലാത്ത വികലാംഗര്‍ക്കായി, 'കോ-വിന്‍-ലെ ഫെസിലിറ്റേറ്റഡ് കോഹോര്‍ട്ട് രജിസ്‌ട്രേഷന്‍ പ്രക്രിയ പിന്തുടര്‍ന്ന്' വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. 2022 ജനുവരി 11 വരെ മൊത്തം രാജ്യത്ത് 1,52,95,43,602 ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രായപൂര്‍ത്തിയായവരില്‍ 90.84 ശതമാനം പേര്‍ക്കും വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

3

രാജ്യത്തെ പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ 61 ശതമാനം പേര്‍ക്കും രണ്ടാമത്തെ ഡോസ് വാക്‌സിനും ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുണീക്ക് ഡിസെബിലിറ്റി ഐഡി കാര്‍ഡ്/ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്ട്രര്‍ ചെയ്ത വികലാംഗര്‍ക്ക് ഇതുവരെ 23,678 ഡോസുകള്‍ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി ആറ് വരെ ഐഡി കാര്‍ഡ് ഇല്ലാത്ത 58,81,979 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രാജ്യം വാക്‌സിനേഷന്റെ ഒരു വര്‍ഷം പിന്നിട്ടത്. നിലവില്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 10ല്‍ ഏഴുപേര്‍ക്കും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 156.76 കോടി ഡോസുകളാണ് നല്‍കിയിട്ടുള്ളത്.

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam
    4

    കൊവിഡ് മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം എപ്പോഴും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് വാകിസ്‌നേഷന്റെ വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ പൗരന്മാര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം തരംഗത്തിന്റേയും ഒമിക്രോണിന്റേയും പശ്ചാത്തലത്തില്‍ രാജ്യം വാക്‌സിനേഷന്‍ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+