കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ഇല്ലാതെ ആശുപത്രിയില്‍ അഡ്മിറ്റാവാം, പുതിയ മാനദണ്ഡങ്ങള്‍ അറിയാം

Google Oneindia Malayalam News

ദില്ലി: ആശുപത്രിയില്‍ കൊവിഡ പോസിറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ ഇനി അഡ്മിറ്റാവാം. നേരത്തെയുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. കൊവിഡ് ബാധിച്ചവര്‍ക്ക് ഏറ്റവും വേഗത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നീക്കം കൂടിയാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റം രോഗികള്‍ക്കും ഗുണം ചെയ്യും. മറ്റൊരു നഗരത്തില്‍ നിന്ന് വരുന്ന രോഗികളെ ആശുപത്രികള്‍ ചികിത്സിക്കാതെ പറഞ്ഞുവിടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

1

സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റങ്ങള്‍ ഇവയാണ്

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യാന്‍ പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. കൊവിഡുണ്ടെന്ന് സംശയിക്കുന്നയാളെ കൊവിഡ് കെയര്‍ സെന്ററിനോട് ഡിസിഎച്ച്‌സിയിലോ ഡിഎച്ച്‌സികളിലോ പ്രവേശിപ്പിക്കാം.

ഒരു രോഗിക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ല. ജീവന്‍ രക്ഷാ ഉപാധികളോ ഓക്‌സിജനോ മരുന്നുകളോ ഉള്‍പ്പെടുന്നതാണ്. ഇനി ആ രോഗി നഗരത്തിന് പുറത്തുനിന്നുള്ളയാളായാലും ചികിത്സ നിഷേധിക്കാന്‍ പാടില്ല.

ആശുപത്രി നില്‍ക്കുന്ന നഗരത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെന്ന പേരില്‍ ഒരു രോഗിയുടെയും പ്രവേശനം തടയാന്‍ പാടില്ല.

ആവശ്യകതയ്ക്ക് അനുസരിച്ചായിരിക്കണം ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യേണ്ടത്. ആശുപത്രി പരിചരണം ആവശ്യമില്ലാത്ത വ്യക്തിക്ക് കിടക്കകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. പുതിയ ഡിസ്ചാര്‍ജ് നയത്തിന് അനുസരിച്ചായിരിക്കണം ഡിസ്ചാര്‍ജുകല്‍

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൊവിഡ് കെയര്‍ സെന്ററുകളിലാണ് അഡ്മിറ്റ് ചെയ്യേണ്ടത്. അത്തരം സെന്ററുകള്‍ ഹോസ്റ്റലുകളിലോ, ഹോട്ടലുകളിലോ, സ്‌കൂളുകളിലോ, സ്‌റ്റേഡിയങ്ങളിലോ, ലോഡ്ജുകളിലോ, പ്രവര്‍ത്തിപ്പിക്കുന്ന ആശുപത്രികളായിരിക്കണം. കൊവിഡ് ഇതര രോഗികളെ സാധാരണ ആശുപത്രികളില്‍ പ്രവേശിപ്പിക്കാം.

കൊവിഡ് ഹെല്‍ത്ത് സെന്ററുകളില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടോട് കൂടിയ കിടക്കകള്‍ ഉണ്ടാവണം. ഇത്തരം കേന്ദ്രങ്ങളില്‍ ചെറിയ രോഗലക്ഷണങ്ങളുള്ള കേസുകള്‍ ചികിത്സിക്കാം. ഡിസിഎച്ച്എസ്സുകള്‍ ഗുരുതര കേസുകളില്‍ ചികിത്സ നല്‍കാവുന്നവയാണ്.

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Travel pass: Apply online from Saturday evening, How to apply for covid lockdown travel pass

English summary
new guidelines for covid hosptalisation, no need for covid positive report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X