പുതിയ പാര്‍ലമെന്റ് കെട്ടിടം; ഡിസംബറില്‍ നരേന്ദ്ര മോദി തറക്കല്ലിടും
ന്യൂഡല്‍ഹി: പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് കെട്ടിത്തിന്റെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ മാസം ആദ്യം നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്യുന്ന മാഹാത്മ ഗാന്ധി,അംബേദ്‌കര്‍ എന്നിവരുടെ അടക്കം അഞ്ച് പ്രതിമകള്‍ താല്‍കലികമായി മാറ്റിസ്ഥാപിക്കുമെന്നും, പിന്നീട് പുതിയ പാരലമെന്റ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ അവിടേക്ക് സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സെന്‍ട്രല്‍ വിസ്‌താ പുനര്‍ നിരമാണ പ്രജക്ടിന്റെ കീഴിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം. പണി ആരംഭിച്ച് കഴിഞ്ഞാല്‍ 21 മാസം കൊണ്ട് പുതിയ പാര്‍ലമെന്റ് കെട്ടിടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം. പാരലമെന്റ് ശിലാ സ്ഥാപന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത് ഡിസംബര്‍ 10നാണെന്നും, പ്രധാനമന്ത്രിയുടെ തിരക്കനുസരിച്ച് തിയതിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ പാര്‌ലമെന്റ് കെട്ടിടത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകളുണ്ടാകും. അത്യധുനിക ഡിജിറ്റല്‍ സൈകര്യങ്ങളോടെയാകും ഓഫീസുകള്‍ നിര്‍മ്മിക്കുന്നത്.വലിയ കോണ്‍സിസ്‌റ്റിയൂഷന്‍ ഹാള്‍, മ്യൂസിയം, ലൈബ്രറി, മള്‍ട്ടിപ്പിള്‍ കമ്മിറ്റി റൂമുകള്‍ വലിയ വാഹന പാര്‍ക്കിങ് സൗകര്യം എന്നിവയെല്ലാം പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലുണ്ടാകും,നിര്‍മാണപ്രവര്‍ത്തനത്തിന്‌റെ ഭാഗമായി പാല്‍ലമെന്റിലെ മഹാത്മ ഗാന്ധിയുടേതടക്കം 5 പ്രതിമകളാണ് മാറ്റി സ്ഥാപിക്കുന്നത്. പാരലമെന്റിന്റെ ഒന്നാം ഗേറ്റന് സമീപം പാര്‍ലമെന്റ് സഭക്ക് അഭിമുഖമായാണ് 16 അടിയുള്ള ഗാന്ധി പ്രതിമ നിലകൊള്ളുന്നത്. പാരലമെന്റിലേക്ക് പ്രവേശിക്കുന്നവരെ സ്വഗതം ചെയ്യുന്ന തരത്തിലാണ് ഗാന്ധി പ്രതിമ നിലവില്‍ സ്ഥാപിതമായിരിക്കുന്നത്.
റാം സൂത്തര്‍ നിര്‍മ്മിച്ച ഈ പ്രതിമ 1993 ഒകാടോബര്‍ 2ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയാണ് പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിച്ചത്.
കഴിഞ്ഞ സെപ്‌റ്റംബറിലാണ പുതിയ പാരലമെന്റ് മന്ദിരം നിര്‍മ്മിക്കാനുള്ള കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് നല്‍കിയത്. 861.90 കോടിയാണ് നിര്‍മ്മാണ കരാര്‍. കോന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ടെണ്ടര്‍ ചുമതല ടാറ്റാ ഗ്രൂപ്പിന് നല്‍കിയത്.രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കണം എന്നാണ് വ്യവസ്ഥ. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ പ്ലോട്ട് നമ്പര്‍ 118ലാണ് പുതിയ മന്ദിരം പണിയുന്നത്.പുതിയ മന്ദിരം വരുന്നതോടെ നിലവിലുള്ളതിനെ ദേശീയ സ്‌മാരകമായി മാറ്റാനാണ് തീരുമാനം. നിലവിലെ പാര്‍ലമെന്റ് കെട്ടിടം ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മ്മിച്ചതാണ്.