കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രി അധികാരമേറ്റു; മോദിക്ക് നന്ദി പറയുന്നതായി വിക്രമസിംഗെ

  • By Akhil Prakash
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ ചുമതലയേറ്റു. വ്യാഴാഴ്ചയാണ് 73 കാരനായ വിക്രമസിംഗെ ശ്രീലങ്കയുടെ 26-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തന്റെ കാലയളവിൽ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ രാജ്യത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യയുമായി അടുത്ത ബന്ധം ആണ് ഞങ്ങൾ ആ ഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," എന്നായിരുന്നു വിക്രമസിംഗെയുടെ വാക്കുകൾ. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്നലെ രാത്രി ഇവിടെ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ശ്രീലങ്കക്കായി ഏകദേശം 3 ബില്യൺ ഡോളറിലധികമാണ് ഇന്ത്യ വാ ഗ്ദാനം നൽകിയിരിക്കുന്നത്. അതേ സമയം ജനാധിപത്യ പ്രക്രിയകൾക്ക് അനുസൃതമായി രൂപീകരിച്ച പുതിയ ശ്രീലങ്കൻ ഗവൺമെന്റുമായി പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ പ്രതിനിധികളും പറഞ്ഞു.

 ranilwickramasinghe

പ്രതിഷേധം വർധിച്ചതോടെയായിരുന്നു മുൻ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവായ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതല ഏൽക്കുന്നത്. രാജപാക്സെയുടെ രാജിയെത്തുടർന്നുണ്ടായ കലാപത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വിദേശ കറൻസിയുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. നിലവിൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവെക്കെല്ലാം രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്.

'അവളെ അവന്‍ കൊന്നതാണ്, 25 പവൻ കൊടുത്തിട്ടുണ്ട്, അതെല്ലാം അവന്‍ തിന്നു', ഷഹനയുടെ ഉമ്മ'അവളെ അവന്‍ കൊന്നതാണ്, 25 പവൻ കൊടുത്തിട്ടുണ്ട്, അതെല്ലാം അവന്‍ തിന്നു', ഷഹനയുടെ ഉമ്മ

" പ്രതിഷേധക്കാർ തയ്യാറാണെങ്കിൽ ഞാൻ അവരോട് സംസാരിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തന്നാൽ ആകുന്ന എന്തും ചെയ്യും " വിക്രമസിംഗെ പറഞ്ഞു. പാർലമെന്റിൽ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്‌എൽപിപി), പ്രധാന പ്രതിപക്ഷമായ എസ്‌ജെബിയുടെ ഒരു വിഭാഗവും. മറ്റ് നിരവധി പാർട്ടികളും പിന്തുണ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അതേ സമയം വിക്രമസിംഗെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ജെവിപിയും തമിഴ് നാഷണൽ അലയൻസും അവകാശപ്പെട്ടു. " രാജപക്‌സെ വംശവുമായി അടുപ്പമുള്ളയാളായാണ് വിക്രമസിം ഗെ. പ്രതിപക്ഷത്തുനിന്നോ പൊതുജനങ്ങളിൽ നിന്നോ അദ്ദേഹത്തിന് വലിയ പിന്തുണ ലഭിക്കുന്നില്ല. 225 അംഗ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്നത് കണ്ടറിയണം." കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വീരസുമന വീരസിംഹ പറഞ്ഞു.

Recommended Video

cmsvideo
74,000 ടൺ ഇന്ധനം നൽകി ഇന്ത്യ, ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക് | Oneindia Malayalam

English summary
New Prime Minister of Sri Lanka takes office; Vikramasinghe thanks Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X