Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലെ തർക്കമന്ദിരത്തിന് അവകാശവാദവുമായി ബുദ്ധവിശ്വാസികള്‍.. തെളിവ്.. കോടതിയുടെ പച്ചക്കൊടി

അയോധ്യ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസിലെ ഹര്‍ജിക്കാരായ മൂന്ന് കക്ഷികള്‍ക്കും തുല്യമായി ബാബറി മസ്ജിദ് നിന്ന സ്ഥലം വീതിച്ചുനല്‍കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതുപ്രകാരം സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ കക്ഷികള്‍ക്ക് ഭൂമി ലഭിക്കും. ഇതിനെതിരേയാണ് അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പുതിയ ഒരു ഒരു വഴിത്തിരിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബാബറി മസ്ജദ് നിലനിന്നിരുന്ന ഭൂമിയില്‍ ബുദ്ധന്‍മ്മാര്‍ക്കും അവകാശമുണ്ടെന്ന് ഉന്നയിച്ചുകൊണ്ടുള്ള ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്.

ബുദ്ധന്‍റെ സ്ഥലം

ബുദ്ധന്‍റെ സ്ഥലം

ജുലൈ 23 നാണ് ബുദ്ധവിശ്വാസിയും അയോധ്യ നിവാസിയുമായ വിനീത് കുമാര്‍ മൗര്യ സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1958 ലെ ആന്‍ഷ്യന്‍റ് മോണുമെന്‍റ് ആന്‍റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്‍റ് റിമൈന്‍സ് ആക്റ്റ് പ്രകാരം അയോധ്യ ബുദ്ധ വിഹാറായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയില്‍ വിനീത് ആവശ്യപ്പെടുന്നത്.

സര്‍വ്വേ

സര്‍വ്വേ

1862-63 കാലഘട്ടത്തിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ യില്‍ തന്നെ അയോധ്യയില്‍ ബുദ്ധമത സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ബദ്ധന്‍ അയോധ്യയില്‍ കുറേ വര്‍ഷങ്ങള്‍ താമസിച്ചിരുന്നെന്നും പുരാവസ്തു വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അയോധ്യയില്‍ ബുദ്ധിസവുമായി ബന്ധം ശരിവെക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.

നേരത്തേ

നേരത്തേ

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ കേസില്‍ കക്ഷിചേരാന്‍ ബുദ്ധമതവിശ്വാസികളായ രണ്ടുപേര്‍ ഹരജി നല്‍കിയെങ്കിലും അയോധ്യയില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ഹരജി തള്ളുകയായിരുന്നു.

ശേഷിപ്പുകള്‍

ശേഷിപ്പുകള്‍

എന്നാല്‍ 2010 ലെ ഹൈക്കോടതി വിധിയില്‍ ബാബറി മസ്ജിദിലെ സ്തൂപങ്ങളിലും നിര്‍മ്മിതികളിലും ബുദ്ധ കാലഘട്ടത്തിന്‍റെ ശേഷിപ്പുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതാണ് ഇപ്പോഴത്തെ ഹരജിയുടെ ആധാരമെന്നും വിനീത് വ്യക്തമാക്കുന്നു.

വിശ്വഹിന്ദു പരിഷത്ത്

വിശ്വഹിന്ദു പരിഷത്ത്

അതേസമയം പുതിയ ഹരജിയില്‍ വാദപ്രദിവാദങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മൗര്യയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരദ് ശര്‍മ്മ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ സുപ്രീം കോടതി ഹരജി ഫയില്‍ സ്വീകരിക്കരുതായിുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഇപ്പോള്‍ തന്നെ അറുപത് വര്‍ഷം വകഴിഞ്ഞു. പുതിയ അവകാശ വാദം കേസ് നീണ്ടുപോകുന്നതിന് കാരണമാകുകയേ ഉള്ളൂ.

രാമഭൂമി

രാമഭൂമി

ഇനി ബുദ്ധന്‍ ഇവിടെ ജീവിച്ചിരുന്നെങ്കില്‍ തന്നെ ഇത് രാമന്‍റെ ഭൂമിയാണ്. അയോധ്യ രാമന്‍റെ ജന്‍മസ്ഥലമായി തന്നെ തുടരും ശര്‍മ്മ പറഞ്ഞു. നിര്‍മ്മോഹി അഖാരയുടെ വക്താവ് മഹന്ത് രാംദാസും മൗര്യയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ബുദ്ധമതക്കാര്‍ നല്‍കിയ ഹരജി അസമയത്താണെന്നും കേസിനെ വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണിതെന്നും ആരോപിച്ചു.

തള്ളി

തള്ളി

അതേസമയം മൗര്യ ഈ ആരോപണങ്ങള്‍ തള്ളി. ബുദ്ധമത സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ സംരകക്ഷിക്കപ്പെടണമെന്നും അത് ആവശ്യപ്പെടാന്‍ ഭരണഘടനയുടെ 25,26,29,32 വകുപ്പുകള്‍ തനിക്ക് അവകാശം നല്‍കുന്നുണ്ടെന്നും മൗര്യ പറഞ്ഞു. വിഎച്ച്പിക്കും സുന്നി വഖഫ് ബോര്‍ഡിനും അയോധ്യ വിഷയം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമില്ലെന്നും മൗര്യ പറഞ്ഞു.

മുസ്ലീം കക്ഷികള്‍

മുസ്ലീം കക്ഷികള്‍

അതേസമയം മൗര്യയുടെ ഹരജിയെ ചില മുസ്ലീം കക്ഷികള്‍ സ്വാഗതം ചെയ്തു. ഹിന്ദുക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് പണിതതെന്ന് ബിജെപി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും കേസില്‍ കക്ഷിയായ മൗലാന മെഹ്സൂസ് റെഹ്മാന്‍ പറഞ്ഞു. ഈ വാദം ഉയര്‍ത്തി ബിജെപി മുസ്ലീങ്ങളെ കടന്നാക്രമിക്കുകയാണെന്നും പുതിയ ഹരജിയോടെ തര്‍ക്കം കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+