കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍...!! പെട്ടിയിലാക്കി അടച്ചു...!! പിന്നെ സംഭവിച്ചത് ..!!!

ആശുപത്രികളുടെ ശ്രദ്ധക്കുറവിന് ഒരു ഞെട്ടിക്കുന്ന ഉദാഹരണം ഇതാ

  • By Anamika
Google Oneindia Malayalam News

ദില്ലി: ഡോക്ടര്‍മാരുടേയോ മറ്റ് ആശുപത്രി ജീവനക്കാരുടേയോ അശ്രദ്ധ മൂലം രോഗി മരിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിയെഴുതി പെട്ടിയിലടച്ച് വീട്ടുകാര്‍ക്ക് നല്‍കുന്നത് ഇതാദ്യമായിട്ടാവും. ദില്ലിയിലെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജങ്ങ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മിലടിപ്പിക്കാൻ നീക്കം...!! കൊടുങ്ങല്ലൂര്‍ മുസ്ലിം പള്ളിയിൽ ചെയ്തത് !!ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മിലടിപ്പിക്കാൻ നീക്കം...!! കൊടുങ്ങല്ലൂര്‍ മുസ്ലിം പള്ളിയിൽ ചെയ്തത് !!

നാളുകൾ പിറകേ നടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല.!!കലൂരില്‍ പട്ടാപ്പകല്‍ യുവതിയോട് ചെയ്ത പ്രതികാരം..!!!നാളുകൾ പിറകേ നടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല.!!കലൂരില്‍ പട്ടാപ്പകല്‍ യുവതിയോട് ചെയ്ത പ്രതികാരം..!!!

കുഞ്ഞ് മരിച്ചെന്ന് വിധി

കുഞ്ഞ് മരിച്ചെന്ന് വിധി

ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദര്‍പൂര്‍ സ്വദേശിനി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. എന്നാല്‍ പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പെട്ടിയിലാക്കി വീട്ടിലേക്ക്

പെട്ടിയിലാക്കി വീട്ടിലേക്ക്

കുഞ്ഞ് ശ്വസിച്ചിരുന്നില്ലെന്നതാണ് മരിച്ചെന്ന് വിധിയെഴുതാന്‍ കാരണമായത്. കുഞ്ഞിന്റെ ശരീരം ആശുപത്രി അധികൃതര്‍ പെട്ടിയിലാക്കി സീല്‍ ചെയ്ത് വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു.

സംസ്ക്കരിക്കാൻ നീക്കം

സംസ്ക്കരിക്കാൻ നീക്കം

കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ നില മോശമായിരുന്നതിനാല്‍ അച്ഛന്‍ രോഹിത് ഉള്‍പ്പെടെ ഉള്ളവര്‍ കുഞ്ഞിന്റെ ശരീരം സംസ്‌ക്കരിക്കാന്‍ വീട്ടിലേക്ക് തിരിച്ചു. സംസ്‌ക്കാരത്തിനുള്ള ചടങ്ങുകളും തുടങ്ങി.

പെട്ടിക്കുള്ളിൽ അനക്കം

പെട്ടിക്കുള്ളിൽ അനക്കം

അതിനിടെ പെ്ട്ടിക്കകത്ത് നിന്നും അനക്കം കേട്ട രോഹിതിന്റെ സഹോദരി പെട്ടി തുറന്നപ്പോഴാണ് വീട്ടുകാരെല്ലാം ഞെട്ടിയത്. കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞ് ശ്വാസമെടുക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കുഞ്ഞിന് ജീവൻ

കുഞ്ഞിന് ജീവൻ

കുഞ്ഞിനെ ഉടനെ തന്നെ വീട്ടുകാര്‍ അപ്പോളോ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും സഫ്ദര്‍ജംഗിലേക്ക് മാറ്റുകയും ചെയ്തു. ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിയെഴുതിയ ആശുപത്രിക്കെതിരെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മാറിപ്പോയെന്ന് വിശദീകരണം

മാറിപ്പോയെന്ന് വിശദീകരണം

സംഭവ ദിവസം മറ്റൊരു നവജാത ശിശു മരിച്ചിരുന്നുവെന്നും കുഞ്ഞിനെ മാറിപ്പോയതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. തെറ്റ് പറ്റിയതാണോ എന്ന് സഫ്ദര്‍ജംഗ് ആശുപത്രി അന്വേഷിക്കുന്നുണ്ട്.

തികഞ്ഞ അലംഭാവം

തികഞ്ഞ അലംഭാവം

22 ആഴ്ച മുന്നേ ജനിച്ചതും 500 ഗ്രാമില്‍ താഴെ മാത്രം തൂക്കവുമുള്ള കുഞ്ഞ് സാധാരണ ഗതിയില്‍ ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ലാത്തതാണ്. എന്നാല്‍ അത്തരം ഘട്ടത്തില്‍ കുഞ്ഞിനെഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ വെക്കണമെന്ന ചട്ടം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

English summary
A newborn was allegedly declared "dead" by hospital found alive just before burial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X