പരിചരിച്ച് മടുത്തു, വിശന്ന് കരഞ്ഞ പിഞ്ച്കുഞ്ഞിനെ മാതാവ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി
ബോണിയും ഇളയ മകള്‍ ഖുഷി കപൂറും മരണസമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദില്ലി: ഒരമ്മയുടെ ക്രൂരത കണ്ട് നടുങ്ങിരിക്കുകയാണ് ദില്ലിയിലെ പോലീസുകാര്‍. വെറൊന്നുമല്ല ജനിച്ച് വെറും ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഇവര്‍ മാലിന്യക്കൂമ്പാരത്തില്‍ തള്ളിയിരിക്കുകയാണ്. സംഭവം കണ്ടതോടെ പോലീസുകാര്‍ ഞെട്ടിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുഞ്ഞിനെ കളയാനുള്ള ഇവരുടെ പ്രേരണ നാട്ടുകാര്‍ പോലും നാണിപ്പിക്കുന്നതായിരുന്നു.
അതേസമയം അമ്മയെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നാണ് പോലീസുകാര്‍ പറഞ്ഞിട്ടുള്ളത്. ഇവര്‍ക്കെതിരെ ഗുരുതര കുറ്റം ചുമത്താന്‍ ഒരുങ്ങുകയാണ് പോലീസ്. സമൂഹത്തില്‍ ഇത്തരം കേസുകള്‍ ഉണ്ടാവുന്നതും ക്രൂരകൃത്യങ്ങള്‍ നടക്കുന്നു എന്നതും തങ്ങളെ ഞെട്ടിച്ചുവെന്ന് പോലീസ് സൂചിപ്പിച്ചു.

വിശന്ന് കരഞ്ഞു
ദില്ലിയിലെ വിനോദ്പൂരിലാണ് സംഭവം നടന്നത്. കുഞ്ഞ് വിശന്ന് കരഞ്ഞതോടെ അമ്മയ്ക്ക് മനം മടുത്താണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ നോക്കി മടുത്തെന്നും അതുകൊണ്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നുമാണ് ഇവര്‍ മറുപടി നല്‍കിയിട്ടുള്ളത്. നാട്ടുകാര്‍ അടക്കമുള്ളവര്‍ ഈ മറുപടി കേട്ട് അമ്പരന്നിരിക്കുകയാണ്.

കുട്ടിയെ കാണാനില്ല
കുട്ടിയുടെ അമ്മയായ നേഹ വളരെ തന്ത്രപൂര്‍വമാണ് കരുക്കള്‍ നീക്കിയത്. ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ ബന്ധുക്കളും നേഹ പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

സംശയം
ഇവര്‍ പറഞ്ഞ സ്ഥലങ്ങളിലൊക്കെ തിരയുകയും പലരെയും ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ പോലീസിന് ഇവരുടെ മൊഴിയില്‍ സംശയം തോന്നുകയായിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞുകൊണ്ടിരുന്നത്.

ദൃക്‌സാക്ഷികള്‍
ഇവര്‍ ഏന്തോ സാധനം മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടുതള്ളുന്നുവെന്ന് കണ്ടതായി ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇവിടം പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. പാതി മരിച്ച നിലയിലായിരുന്നു അപ്പോള്‍ കുട്ടി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

തലയ്ക്ക് പരുക്ക്
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു. നേഹയ്‌ക്കെതിരെ ഗുരുതര കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ തലയോട്ടിക്ക് കാര്യമായ ക്ഷതമുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം പരാതിയുമായെത്തിയ നേഹയുടെ ബന്ധുക്കള്‍ ഇവര്‍ക്കെതിരെ പരാതി ന്ല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications