കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന് കാഴ്ച നഷ്ടമായി;64ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

  • By Neethu
Google Oneindia Malayalam News

ദില്ലി: ചികിത്സ നിഷേധിച്ചതിനെ തടുര്‍ന്ന് നവജാത ശിശുവിന് കാഴ്ച നഷ്ടപ്പെട്ട കേസില്‍ അമ്മയ്ക്ക് 64 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദില്ലിയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കുഞ്ഞ് ചികിത്സയിലിരിക്കുമ്പോള്‍ ആശുപത്രിയിലുണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് പിഴ നല്‍കേണ്ടത്.

ദില്ലിയിലെ മഹാരാജ അഗ്രസേന്‍ എന്ന ആശുപത്രിക്കെതിരെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. പൂര്‍ണ വളര്‍ച്ചയെത്താതെയായിരുന്നു പൂജ ശര്‍മ എന്ന യുവതി പ്രസവിച്ചത്. അഞ്ചാഴ്ചയോളം യുവതിയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ സമയത്ത് കുഞ്ഞിന് വിദഗ്ദ ചികിത്സ ലഭിച്ചില്ല എന്നായിരുന്നു യുവതിയുടെ പരാതി.

courtorder

ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം കുട്ടിയുടെ കാഴ്ചയ്ക്ക് തകരാറുണ്ടെന്ന് തോന്നിയപ്പോഴാണ് പരിശോധന നടത്തിയത്. അപ്പോഴാണ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു എന്നറിയുന്നത്.

എന്നാല്‍ ഡോക്ടര്‍മാര്‍ പരാതി നിഷേധിക്കുകയും കുഞ്ഞിന്റെ കണ്ണ് സ്‌ക്രീനിംഗിന് വിധേയമാക്കി എന്നുമാണ് പറഞ്ഞത്. ഇതിന് മതിയായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ ചികിത്സ നടത്തിയിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ 64 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും വിധിക്കുകയായിരുന്നു.

English summary
Newborn Loses Eyesight Due to Medical Negligence, court impose 64 lakh fine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X