കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിക്കും പിന്നാലെ മധ്യപ്രദേശിലും ശിശുമരണം; ഒരു മാസത്തിനിടെ മരിച്ചത് 36 കുഞ്ഞുങ്ങൾ, കാരണം..

മികച്ച പരിശീലനം ലഭിച്ച ജീവനക്കാരില്ലാത്തതാണ് നവജാത ശിശുക്കള്‍ മരിച്ചു വീഴുന്നതിന് കാരണമെന്ന് ആശുപത്രി ജീവനക്കാരുടെ വാദം.

  • By Ankitha
Google Oneindia Malayalam News

ഭോപ്പാല്‍: യുപിയിലും രാജസ്ഥാനു പിന്നാലെ ഉത്തർപ്രദേശിലും ശിശു മരണം. മധ്യപ്രദേശിലെ ശാഹ്ദോലിലെ സർക്കാർ അധികൃതരുടെ പിഴവു മൂലം ഒരു മാസത്തിനിടെ 36 കുട്ടികൾ മരിച്ചു. മികച്ച പരിശീലനം ലഭിച്ച ജീവനക്കാരില്ലാത്തതാണ് നവജാത ശിശുക്കള്‍ മരിച്ചു വീഴുന്നതിന് കാരണമെന്ന് ആശുപത്രി ജീവനക്കാരുടെ വാദം. പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ലഭിക്കാത്തതിനാല്‍ ആശുപത്രിയിലെ നാല് വെന്റിലേറ്ററുകള്‍ ഉപയോഗ ശൂന്യമായി കിടക്കുയാണെന്ന് ആശുപത്രി ജീവനക്കാരിൽ ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉത്തര കൊറിയയെ പിണക്കുന്നത് ബുദ്ധിയല്ല; ഫലം ആഗോള ദുരന്തം; മുന്നറിയിപ്പുമായി റഷ്യഉത്തര കൊറിയയെ പിണക്കുന്നത് ബുദ്ധിയല്ല; ഫലം ആഗോള ദുരന്തം; മുന്നറിയിപ്പുമായി റഷ്യ

കഴിഞ്ഞ മാസം മാത്രം 195 നവജാത ശിശുക്കളേയാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക തീവ്ര പരിചരണ വിഭാഗത്തില്‍ (എസ്.എന്‍.സി.യു) പ്രവേശിപ്പിച്ചത്. ഇതില്‍ ഭൂരിപക്ഷം കുഞ്ഞുങ്ങളും മാസം തികയാതെ പ്രസവിച്ചതാണ്. ഇതില്‍ 36 കുഞ്ഞുങ്ങൾ മരിച്ചതിന്റെ കാരണം അറിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു.എല്ലാ മാസവും നവജാത ശിശുക്കളുടെ മരണ നിരക്ക് പരിശോധിക്കാറുണ്ടെന്നും അടുത്തിടെ മരണസംഖ്യ കുറയുന്നതായാണ് ശ്രദ്ധയില്‍ പെട്ടതെന്നും ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.രാജേഷ് പാണ്ഡേ പറഞ്ഞു.

baby dead

കഴിഞ്ഞമാസം ഗോരഖ്പുര്‍ ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 400ല്‍ അധികം കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. അതിനു പിന്നാലെ ഫറൂഖബാദിലെ സർക്കാർ ആശുപത്രിയിൽ 49 നവജാതശിശുക്കളും മരിച്ചിരുന്നു. ഫറൂഖബാദിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഫാറൂഖാബാദ് എസ്പി ധ്യാനാന്ത് അറിയിച്ചിരുന്നു.

English summary
The month of August was riddled with hospital mishaps across the country, particularly Uttar Pradesh, and now a government hospital in remote Madhya Pradesh’s Shahdol district has reported the deaths of 36 infants in August. However, the hospital administration had no clue about what went wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X