തൃണമൂൽ എംപി നസ്രത്ത് ജഹാന്‍ വിവാഹിതയായി: വരന്‍ ബിസനവുകാരന്‍ നിഖില്‍ ജയിന്‍, വിവാഹം തുർക്കിയിൽ!
കൊൽക്കത്ത: നടിയും ലോക്‌സഭ അംഗവുമായ നസ്രത്ത് ജഹാന്‍ വിവാഹിതയായി. കൊല്‍ക്കത്തയില്‍ ബിസിനസുകാരനായ നിഖില്‍ ജയിനാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വനിതാ എംപി വിവാഹ ഫോട്ടോകള്‍ പങ്കു വെച്ചത്. തുര്‍ക്കിയിലെ ബോദ്രുമില്‍ വെച്ചായിരുന്നു വിവാഹം.
ജെഡിഎസുമായി ഇനി സഖ്യം വേണ്ട, സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു, ദില്ലിയില്‍ കൂടിക്കാഴ്ച
വിവാഹത്തില്‍ പങ്കെടുക്കാനായി ബോദ്രുമില്‍ ആയിരുന്നതിനാല്‍ നസ്രത്തിന് ലോക്‌സഭ അംഗങ്ങള്‍ക്കായുളള സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായില്ല. നസ്രത്തിന്റെ സുഹൃത്തും, ബംഗാളിലെ ജാദവ്പുരില്‍ നിന്നുളള തൃണമുല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗവുമായ മിമി ചക്രവര്‍ത്തിയും സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നില്ല. അവരും വിവാഹ ചടങ്ങില്‍ പങ്കെുത്തിരുന്നു. നസ്രത്ത് ആദ്യമായാണ് ലോക്‌സഭ അംഗമാകുന്നത്. പശ്ചിമ ബംഗാളിലെ ബസിര്‍ഹത്തില്‍ നിന്നുളള അംഗമാണ് നസ്രത്ത്. വലിയ ഭൂരിപക്ഷത്തിലായിരുന്നു ജയം.