പണത്തെച്ചൊല്ലിയുള്ള തര്‍ക്കം; വഴക്കിനൊടുവില്‍ ദന്ത ഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു
ഉമേഷിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് തനൂജ മുന്‍പ് പരാതി നല്‍കിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്.
മുംബൈ: പണം ആവശ്യപ്പെട്ടാണ് വഴക്ക് തുടങ്ങിയത് ഒടുക്കം അത് കൊലപാതകത്തിലാണ് കലാശിച്ചത്. മാട്ടുംഗയിലെ കോഹിനൂര്‍ ടവേഴ്‌സിലാണ് സംഭവം. ദന്ത ഡോക്ടറായ ഉമേഷ് ബബോലയാണ് ഭാര്യ തനുജയെ കുത്തിക്കൊന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.30 നാണ് സംഭവം നടന്നത്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.വാഗ്വാദം നടക്കുമ്പോള്‍ നാല് വയസ്സുകാരനായ മകന്‍ തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഭാര്യയെ കുത്തിക്കൊന്നതിന് ശേഷം വിവരം പോലീസിനെ വിളിച്ചറിയച്ചത് ഡോക്ടര്‍ ഉമേഷ് തന്നെയാണ്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന തനൂജയെയാണ് സ്ഥലത്തെത്തിയ പോലീസ് കണ്ടത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉമേഷ് പോലീസിനെ വിളിച്ചത്. അതുവരെ മൃതദേഹത്തിന് അരികില്‍ ഇരിക്കുകയായിരുന്നു ഉമേഷ്. സംഭവ സ്ഥലത്തുവെച്ച് തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

ഉമേഷിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് തനൂജ മുന്‍പ് പരാതി നല്‍കിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. പോലീസ് വന്നതിന് ശേഷമാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞത്. വീട്ടിനുള്ളില്‍ നിന്നും നിലവിളി ഒന്നും കേട്ടിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications