വിവാദങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസ്: ലതാ മങ്കേഷ്‌കര്‍ക്ക് സോ കോള്‍ഡ് പ്ലേ ബാക്ക് സിംഗറെന്ന് വിശേഷണം
ദില്ലി: ഇന്ത്യയുടെ വാനമ്പാടിയെന്ന് വിശേഷിപ്പിക്കുന്ന ലതാ മങ്കേഷ്‌കറിനെ 'ബോളിവുഡിലെ സോ കോള്‍ഡ് പ്ലേ ബാക്ക് സിംഗറെ'ന്ന് വിശേഷിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് ദിനപ്പത്രം. ഭാരതരത്നം ജേതാവും രാജ്യത്തെ പ്രമുഖ ഗായികയുമായി ലതാ മങ്കേഷ്‌കറിനെ ഇകഴ്ത്തിക്കാട്ടിയുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ലതാ മങ്കേഷ്‌കറിനെയും കുറിച്ച് തന്മയ് ഭട്ട് സ്‌നാപ്പ് ചാറ്റില്‍ പോസ്റ്റ് ചെയ്ത വിവാദ വീഡിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വാര്‍ത്തയിലാണ് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് ലതാമങ്കേഷ്‌കറിനെ ബോളിവുഡ് ഗായികയെന്ന് പറയപ്പെടുന്ന ആളെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. സച്ചിനെ വന്‍ജനസമ്മതിയുള്ള ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിക്കുന്ന വാര്‍ത്തയിലാണ് ലതാ മങ്കേഷ്‌കറെ ഇത്തരത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഇന്ത്യയെയും ഇന്ത്യക്കാരെയും ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടുള്ളതില്‍ ഏറ്റവും ഒടുവിലത്തെ സംഭവാമാണിത്. നേരത്തെയും ഇന്ത്യക്കാരെ അവഹേളിച്ചെന്ന പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് വിവാദത്തിലകപ്പെട്ടിരുന്നു.
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് പാരീസ് കാലാവസ്ഥാ ഉച്ചകോടി വേളയിലും ന്യൂയോര്‍ക്ക് ടൈംസിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ പത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. പാരീസ് ഉച്ചകോടി എന്നെഴുതിയ ട്രെയിനിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആന പാളത്തില്‍ വഴിമുടക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിസ്റ്റ് ഹെംകി സോംഗായിരുന്നു വിവാദ കാര്‍ട്ടൂണുകള്‍ക്ക് പിന്നില്‍. കാലാവസ്ഥാ ഉച്ചകോടിയിലെ ഇന്ത്യന്‍ നിലപാടുകളെ പരിഹസിച്ചായിരുന്നു കാര്‍ട്ടൂണിനെതിരെയും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ഇന്ത്യന്‍ കര്‍ഷകര്‍ വിദേശ രാജ്യങ്ങളുടെ സ്പേസ് ക്ലബിന്റെ വാതിലിനടുത്ത് നില്‍ക്കുന്ന സച്ചിനെയും ലതാ മങ്കേഷ്‌കറെയും അവഹേളിച്ചു എന്ന് കാട്ടി തന്മയ്ഭട്ടിനെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും പ്രതിഷേധം രൂക്ഷമായിരിക്കെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പരാമര്‍ശവും വിവാദമായിരിക്കുന്നത്. തന്മയ് ഭട്ടിന്റെ വീഡിയോ ഉയര്‍ത്തിയ വിവാദങ്ങളൊടുങ്ങുമുമ്പേയാണ് ലതാ മങ്കേഷ്‌കറിനെ ഉള്‍പ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസും ഇന്ത്യയുടെ വാനമ്പാടിയെ അധിക്ഷേപിച്ചിട്ടുള്ളത്.












Click it and Unblock the Notifications