Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടടുത്ത സെല്ലില്‍ കൊടും കുറ്റവാളി!! ശശികലയെ നോക്കിച്ചിരിച്ചു, ചിരിക്കു പിന്നില്‍!!

ആറു സ്ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തിയ സയനൈഡ് മലികയാണ് തൊട്ടടുത്ത സെല്ലില്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ജീവന്‍ അപകടത്തിലാവുമോ? സംശയിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മല്ലികയാണ് ശശികലയുടെ തൊട്ടടുത്ത സെല്ലിലുള്ളത്.

ചെയ്തത് ആറു കൊലപാതകങ്ങള്‍

പേര് പോലെ തന്നെ അപകടകാരിയായണ് സയനൈഡ് മല്ലിക. ആറു യുവതികളെ വിഷം കൊടുത്ത് കൊന്നതോടെയാണ് മല്ലികയ്ക്ക് ഈ പേര് വീണത്. അമ്പലങ്ങളില്‍ വച്ച് സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി അവര്‍ക്കു വിഷം നല്‍കി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു മല്ലികയുടെ രീതി.

ലഭിച്ചത് വധശിക്ഷ

കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്ന് വധശിക്ഷയാണ് മല്ലികയ്ക്കു നേരത്തേ വിധിച്ചിരുന്നതെങ്കിലും പിന്നീട് അത് ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.

സംസാരിക്കാന്‍ ശ്രമിച്ചു

തന്റെ തൊട്ടടുത്ത സെല്ലില്‍ കഴിയുന്ന വിഐപി കൂടിയായ ശശികലയോട് മിണ്ടാന്‍ മല്ലിക ചില ശ്രമങ്ങള്‍ നടത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ആദ്യദിനം ശശികല ഇതിനെ വകവച്ചില്ലെന്നും രണ്ടാമത്തെ ദിവസം ഇരുവരും പരസ്പരം നോക്കി ചിരിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ശശികല അസ്വസ്ഥ

കൈവെള്ളയിലായിരുന്ന മുഖ്യമന്ത്രിക്കസേര കൈവിട്ടത് ശശികലയെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. പോലിസ് ജീപ്പില്‍ കയറാന്‍ നേരത്തേ അവര്‍ വിസമ്മതിച്ചിരുന്നു. താനൊരു നിസാരക്കാരിയായ മോഷ്ടാവിനെപ്പോലെ ജീപ്പില്‍ ഇരിക്കില്ലെന്നാണ് ശശികല തുറന്നടിച്ചത്.

ഒന്നും അംഗീകരിക്കപ്പെട്ടില്ല

തടവു ശിക്ഷ വിധിച്ചപ്പോള്‍ ശശികല ചില ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും ഒന്നുപോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതും ശശികലയുടെ അസ്വസ്ഥതയ്ക്കു മറ്റൊരു കാരണമാണ്. നേരത്തേ തോഴിയും മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്‌ക്കൊപ്പം ഇതേ ജയിലില്‍ കഴിഞ്ഞപ്പോള്‍ വിഐപി പരിഗണനയാണ് ശശികലയ്ക്കു ലഭിച്ചത്. അന്നു ജയലളിത മുഖ്യമന്ത്രിയായിരുന്നുവെന്നതാണ് കാരണം.

ഉറങ്ങിയില്ല

ജയിലില്‍ ആദ്യദിനം സെല്ലിലെ തറയില്‍ കിടന്നുറങ്ങിയ ശശികല രണ്ടാമത്തെ ദിവസം രാത്രി ഏറെ സമയവും ഉറങ്ങാതെ കഴിച്ചുകൂട്ടി. പുലര്‍ച്ചെയാണ് വളരെ കുറച്ചു സമയം മാത്രം അവര്‍ ഉറങ്ങിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നു.

പുറത്തിറങ്ങാതെ ശശികല

രണ്ടാമത്തെ ദിവസം സെല്ലില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ശശികല കൂട്ടാക്കിയിരുന്നില്ല. രാവിലെ പുളിസാദവും കാപ്പിയും കഴിച്ച ശേഷം അവര്‍ സെല്ലില്‍ തന്നെ സമയം ചെലവിടുകയായിരുന്നു. ബംഗളൂരുവിലും ചെന്നൈയിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലിലെത്തി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ശശികല ഇതിനും തയ്യാറായില്ല.

ഭീഷണിയുണ്ട്

ശശികലയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടെന്ന് നേരത്തേ ഇന്റര്‍ലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴ്‌നാട്ടിലുള്ള ചില ജയില്‍പ്പുള്ളികള്‍ ശശികലയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+